Chapter Title : കനൽ പാത 2 [ഭീം]
തയ്യാറായിരുന്നില്ല. അതിനും അവൾക്ക് പറയാൻ ഒരു കാരണമുണ്ട്... പഠിത്തം കഴിഞ്ഞ് എത്ര നാളായി നാല് മതിലിനുള്ളിലെ വലിയ വീട്ടിൽ അടച്ചിട്ട കിളിയെ പോലെ ജീവിക്കുന്നു. ആകെ സംസാരിക്കുന്നത് ഉമ്മയോട് മാത്രം. ഇക്ക പറഞ്ഞിട്ടാണ് B Edപോലും എടുത്തത്. പറക്കാൻ ഇനി എത്രനാൾ കാത്തിരിക്കണം എന്നാർക്കറിയാം? ട്യൂഷൻ പ്രാക്ടീസിന് പോകാൻ പറഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. മതിൽ കെട്ടിനു പുറത്തെ ലോകം കാണാനുള്ള മനസിന്റെ വെമ്പൽ തിരച്ചറിഞ്ഞപ്പോൾ ഉമ്മായെ കെട്ടിപ്പുണർന്ന് ഉമ്മ കൊടുത്തു പോയി .സ്കൂട്ടിയോ കാറോ എടുത്ത് പോയാൽ മതിയെന്നാണ് ഉമ്മ പറഞ്ഞതെങ്കിലും ബാഗും തൂക്കി നടക്കാൻ ഒരാനന്ദം തോന്നി. ഗ്രാമത്തിലെ, വലിയ തിരക്കില്ലാത്ത റോഡായിരുന്നിട്ടും, ശുദ്ധവായുവിനെ മലിനമാക്കി പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ പുക ദോഷമാണെന്നറിയാമായിരുന്നിട്ടും അതാസ്വദിച്ച് പോയി. സൂര്യനുദിച്ചിട്ടും വിട്ടുമാറാൻ കൂട്ടാക്കാതെ മടിച്ചുനിന്ന തണുപ്പിനെപുൽകി വേഗം നടക്കുമ്പോൾ എത്ര പേരാണ് കുശലാന്വേഷണം നടത്തിയത്. കണ്ട് മറന്ന എത്രയെത്ര മുഖങ്ങൾ... ഗ്രാമവും, ഗ്രാമഭംഗികളും തിരിച്ചറിയുന്ന മുഖങ്ങളും കണ്ടാസ്വദിച്ച് നടക്കുമ്പോൾ വിസ വരാതിരുന്നങ്കിലെന്ന് ഒരു നിമിഷം അൻസിയ ചിന്തിച്ചു പോയി. ''മാഷേ... ശംബളം മോഹിച്ച് ഓടി വന്നതൊന്നുമല്ല ഞാൻ .അതോർത്തു ടെൻഷനടിക്കണ്ട. അല്ലങ്കിലും ഞാൻ ശംബളം ചോദിച്ചില്ലല്ലോ...'' അവൾ വെളുക്കെ ചിരിച്ചു. ഹെഹാ... ഇതൊരു ഒഴിയാബാധയാണോ? മാഷിന് അങ്ങനെ ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. വളരെ ശാന്തത വിളിച്ചോതുന്ന മുഖമാണെന്ന് തിരിച്ചറിഞ്ഞ അവൾ മാഷിനോട് കൂടുതൽ ഫ്രണ്ട് ലി ആകാൻ ശ്രമിച്ചു. '' മാഷേ... വെളുപ്പിന് കുളിച്ച്, മുഖത്ത് ഛായവും പുരട്ടി,ഉടയാത്ത ട്രെസ്സും ധരിച്ച്, തോളിലൊരു ബാഗും തൂക്കി റോഡരുകിലൂടെ നടന്ന് ഈ... ഗുരുകുലത്തിലെത്തിയപ്പോൾ വലിയൊരു ഉദ്വോഗം കിട്ടിയൊരു ഫീൽ....'' വിജയൻ മാഷ്
💬 Comments
View all comments