Chapter Title : കനൽ പാത 2 [ഭീം]
വേണമെന്ന് തൻസീർ അറിയിച്ചതിനെ തുടർന്ന് വിജയൻ മാഷിന്റെ ട്യൂഷൻസെന്ററിലെത്തിയത്.
വിജയൻ മാഷ് ചിന്താമഗ്നനായി... ഒരു ടീച്ചർ കൂടുന്നതിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല .ഉണ്ടെങ്കിൾ ജോലിഭാരം കുറയും.എന്നാൽ കുട്ടികൾ തരുന്ന ഫീസ് തന്നെ വളരെ കുറവാണ്. ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നുവെന്നേയുള്ളു. അതിനിടയിൽ മറ്റൊരു കുരിശ്കൂടി. വയ്യ... എങ്ങനെയെങ്കിലും പറഞ്ഞയച്ചേ... പറ്റു. '' മാഷ്... മറുപടി പറഞ്ഞില്ല....?'' അൻസിയായുടെ ശബ്ദം കേട്ട് ചിന്തകൾക്ക് വിരാമം വീണ അയാൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി. ഹൊ, എന്തൊരു അഴകാണ് ഇവൾക്ക് ... ഈ കണ്ണുകളിൽ നോക്കിയിരുന്നാൽ ദേവേന്ദ്രന്റെ മനസ്സ് പോലും ആടി പോകും. ഈ സുന്ദരമായ മുഖത്ത് നോക്കി താൻ എന്താണ് പറയേണ്ടത്...? മുറിയിലേക്ക് അലയടിക്കുന്ന മന്ദമാരുതന്റെ തഴുകലിൽ ഉല്ലസിക്കുന്ന മുടിയിഴകള ഒതുക്കി കൊണ്ട് അവളയാളെ വീണ്ടും ഉണർത്തി. '' മാഷേ... മാഷെന്താ... ഒന്നും പറയാത്തത്?'' അയാൾ കസേരയിൽനിന്നെഴുനേൽറ്റ് അഞ്ചടി പൊക്കമുള്ള ചുവരിനടുത്തേക്ക് നടന്ന് പുറത്തേക്ക് നോക്കി. ഓഫീസിലെ ആ ചുവർമാത്രമാണ് കൺകട്ട കൊണ്ടുണ്ടാക്കിയത്.ബാക്കി, മെടഞ്ഞ ഓലകൊണ്ട് കുത്തിമറച്ചിരിക്കുന്നു. ചുവരിനും ഉത്തരത്തിനും ഇടയിലൂടെ വീശുന്ന കാറ്റിൽ നേർത്ത ചൂടും ലയിച്ചിരുന്നു. അകലെ ഇളകിയാടുന്ന തെങ്ങോലകളിൽ വിശ്രമിക്കുന്ന കാക്കകൾ. മറ്റു ചില ഓല തുമ്പുകളിൽ ഊഞ്ഞാലാടുന്ന വെള്ള കൊക്കുകൾ. അയാൾ തിരിഞ്ഞ് അൻസിയായെ നോക്കി. ''അൻസിയ കരുതും പോലുള്ള സാഹചര്യമല്ല ഇവിടുള്ളത്.മറ്റൊരു ജോലി തരപ്പെട്ടാൽ അവിടെ നിർത്തും ഈ ഗുരുകുലം.'' സത്യമാണെങ്കിൾ പോലും മാഷ് അത്രയും ആ മുഖത്ത് നോക്കി പറഞ്ഞൊപ്പിച്ചു. '' അതുവരെ എനിക്ക് തുടരാമല്ലൊ മാഷെ... ചിലപ്പോൾ വിസ ശരിയായാൽ നേരത്തെ ഞാൻ പോകും.'' ഒരണു പോലും പിൻതിരിയാൻ അവൾ
💬 Comments
View all comments