Chapter Title : കനൽ പാത 2 [ഭീം]
ആരിഫയെ അനുഭവം പഠിപ്പിച്ചു. ഉമ്മായുടെ കഷ്ടപാട്കണ്ട് തൻസീർ പത്താംതരത്തിൽ പഠനം നിർത്തി ജോലിക്കിറങ്ങി. 'മുല്ല പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം' എന്ന കവിതാശലകത്തിന്റെ ആശയം പോലെ തന്നെ അവനിലും വലിയ ജീവിത പാഠങ്ങളുണ്ടായിരുന്നു. തൻസീറിന്റെ നാല് വയസ്സിന്റെ ഇളപ്പമാണ് അൻസിയാക്ക്. വർണ്ണിക്കാനാകാത്തവിധം സൗന്ദര്യത്തിന്റെ ഉടമയായ അൻസിയ പഠിത്തത്തിലും മുൻപന്തിയിലായിരുന്നു. തൻസീറിന് കഞ്ഞു പെങ്ങളെ ജീവനായിരുന്നു. ഒത്തിരി പരാതീനകൾ ഉണ്ടായിരുന്നിട്ടും എല്ലാം അറിഞ്ഞു ജീവിക്കാൻ അവളെയും അനുഭവങ്ങൾ പഠിപ്പിച്ചിരുന്നു.എന്നിരുന്നാലും തൻസീർ അൻസിയയ്ക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. ഇലകൾ കൊഴിയുന്നത് പോലെ മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയപ്പോൾ ഭൂമിയിലെ സകലചരാചരങ്ങൾക്കും വേഷമാറ്റങ്ങളുണ്ടായി കൊണ്ടിരുന്നു. ആരിഫായുടെ അകന്നൊരു ബന്ധു തൻസീറിനെ കണ്ടുമുട്ടാനിടയായത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അയാൾ തൻസീറിനെ ഗൾഫിലേയ്ക്ക് കൊണ്ടുപോയി. തന്റെ ഉമ്മയുടെ ജീവിത പാഠം ഉൾകൊണ്ടുകൊണ്ട്തന്നെ തൻസീറും ജീവിതത്തോട് പടപൊരുതി. ബാപ്പയിലൂടെ നഷ്ടപെട്ടതൊക്കെ, ഏറെ കുറെ തിരികെ പിടിച്ചു. ജീവിതം അല്പം ഭേതപ്പെട്ട നിലയിലെത്തിയതോടെ ഡിഗ്രി പൂർത്തിയാക്കിയ അൻസിയായെ കെട്ടിച്ച് വിടാനുള്ള ധൃതിയായിരുന്നു ആരിഫാ ഉമ്മാ യ്ക്ക്. എന്നാൽ തൻസീറിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. അഭിപ്രായം മാത്രമല്ല. ആ വീട്ടിലെ അവസാനവാക്കും അയാളുടേത് തന്നെ. പെങ്ങളെങ്കിലും പഠിച്ചൊരു ജോലി വാങ്ങണം എന്നൊരാഗ്രഹം അയാളുടെ ചിരകാലാഭിലാക്ഷമായിരുന്നു.അങ്ങനെയാണ് ദുബായിലെ ഒരിന്ത്യൻ സ്കൂളിൽ, തൻസീറിന്റെ അടുത്ത സുഹൃത്ത് അൻസിയാക്ക് ജോലി വാങ്ങി കൊടുക്കാമെന്ന് തൻസീറിനു വാക്ക് കൊടുത്തത് . ഇക്കായുടെ ആഗ്രഹപ്രകാരം അവൾ B Edഎടുത്തു. വിസ ശരിയാകുന്നത് വരെ അടുത്തുള്ള ട്യൂഷൻ സെന്ററിൽ പ്രാക്ടീസിന് പോകാനാാണ് അയാൾ പറഞ്ഞത്.വീടിനടുത്തുള്ള സെന്ററിലൊക്കെ ധാരാളം ടീച്ചേഴ്സ് ഉള്ളതുകൊണ്ട് നിരാശയായിരുന്നു ഫലം. അങ്ങനെ ഇരിക്കുമ്പോഴാണ് ഗുരുകുലത്തിൽ ഒരാൾ
💬 Comments
View all comments