0%

Chapter Title : കനൽ പാത 2 [ഭീം]

Author : Kambikathakal Read All Parts 355

.... നീയായിരുന്നോ? മനസ്സിലായില്ലടാ ... മുത്തേ..., നിന്റെ ശബ്ദം ഒരുപാട് മാറി പോയിട്ടാ ...'' മാഷിൽ, പെട്ടെന്നുണ്ടായ സന്തോഷം ഇരുട്ടിനെ പോലും മറന്നു. '' മച്ചു... സുഖാണോടാ... എത്ര നാളായി നിന്റെ നമ്പരിനു വേണ്ടി ഞാൻ അലഞ്ഞു.'' നിയാസ് തന്റെ ആത്മഗതം അറിയിച്ചു. ''സുഖം മച്ചാനെ .പിന്നെങ്ങനെ കിട്ടി എന്റെ നമ്പർ?'' ''അതൊക്കെ പിന്നെ പറയാം... എനിക്ക് സുഖമാണോന്ന് നീ ... ചോദിക്കാത്തതെന്താടാ ...'' നിയാസ് ഇടയ്ക്ക് പരിഭവം കലർത്തി. ''എന്റെ ചക്കരേ... നീ ആണെന്നറിഞ്ഞപ്പോൾ .... സന്തോഷം കൊണ്ടാടാ..... മറന്നു പോയി.'' ''ഹ ...ഹ...ഹ...ഹ... '' നിയാസിന്റെ ചിരി മാഷിന്റെ കാതിൽ മുഴങ്ങി.ഗാംഭീരമുള്ള ചിരി. ''നിയാസു ..... സുഖമാണോടാ...'' ''സുഖം... സുഖം. ടാ... ഫോൺ പെട്ടെന്ന് എന്റെ ലക്ഷി അമ്മയ്ക്ക് കൊടുത്തേ...'' വിജയൻ മാഷിൽ,നൊമ്പരത്തിന്റെ അന്ധകാരം മനസ്സിലേക്ക് പാഞ്ഞു. ചില നിമിഷം കൂരിരുട്ടിൽ നിശ്ചലം നിന്നുപോയി. നിയാസ്, വിജയൻ നേഞ്ചോട് ചേർത്ത് വെച്ച ചങ്ക് ഫ്രണ്ടാണ്. വർഷങ്ങളായി അവൻ ഗൾഫിലാണ്.ഞാൻ പോയി രക്ഷപെട്ടാൽ നിന്നെയും കൊണ്ട് പറക്കും, എന്ന് പറഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആഗ്രഹിച്ചതൊന്നും കിട്ടാതെ വീണ്ടും ആഗ്രഹങ്ങൾക്ക് പുറകേ ഓടിയ വിജയൻ,എന്നോ അവനെ മറന്നു പോയി. അവനെയെന്നല്ല ഭൂരെയുള്ള ഒട്ടുമിക്ക സുഹൃത്തുക്കളെയും. കഴിഞ്ഞു പോയ കാലത്തിന്റെ ഓർകൾ അവർ പങ്കുവെച്ചു. മാഷ്, തന്റെ പച്ചയായ ജീവിതത്തിന്റെ കുത്തിനോവിക്കുന്ന കഥ പറഞ്ഞപ്പോൾ അച്ഛനേയും അമ്മയേയും പറ്റി പറയാതിരിക്കാൻ കഴിഞ്ഞില്ല. മറുതലയ്ക്കൽ, ഫോണിൽ നിന്നൊരു തേങ്ങൾ കേട്ടുവോ? അതെ ! നിയാസ് മൗനത്തിലാണ്. എന്റെ ലക്ഷി അമ്മ, അവന്റെയും അമ്മയായിരുന്നു. വല്ലപ്പോഴും കോളേജവധിക്ക് അവൻ വീട്ടിൽ

💬 Comments

View all comments