Chapter Title : കനൽ പാത 2 [ഭീം]
വരുമ്പോൾ വയലേലകളും തെങ്ങിൻ തോപ്പുകളും, കടൽ പോലെ പറന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടുകളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന പറങ്കിമാവിൻ തണൽ വീഥിയിലൂടെയൊക്കെ ഞങ്ങൾ നടക്കുമ്പോൾ അവന്റെ കൈ കോർത്ത് അമ്മയും കാണും. വീടെത്തിയാൽ ആഹാരത്തിനു മുന്നിൽ ഞങ്ങൾ ഇരിക്കാറില്ല. ഓട് പാകിയ കഞ്ഞു വീടിന്റെ ഉമ്മറത്തോ മുറ്റത്ത് തേൻമാവിൻ ചുവട്ടിലോ നിന്ന് സൊറ പറഞ്ഞ് ചിരിക്കുമ്പോഴാണ് അമ്മ ആഹാരവുമായി പുറകേ നടക്കുന്നത്. കളിച്ച്ചിരിച്ച് മുട്ടിൽ ഇഴയുന്ന കുഞ്ഞിനു പുറകേ ഓടി നടന്ന് ആഹാരം വാരിക്കൊടുക്കുന്ന സന്തോഷവതിയായ അമ്മയെ പോലെയാണ് ലക്ഷി അമ്മ ഞങ്ങളെ ഊട്ടുന്നത്. സായന്തനത്തിൽ അവൻ യാത്ര പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അവൻ അമ്മയുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഉമ്മ കൊടുക്കും. അവന്റെ ചുണ്ടിൽ പറ്റുന്ന കണ്ണുനീരിന്റ ഉപ്പംശം നാക്കു കൊണ്ട് നുണയുമ്പോൾ അവന്റെ കണ്ണുകളിൽ നീർകണങ്ങൾ നിറയും,എന്റെയും. '' നിയാസേ.... ടാ.... നിയാസേ...'' വർഷങ്ങൾ മനസ്സിൽകോറിയിട്ട വഴിയായതിനാൽ രാത്രിയാണോ പകലാണോ നടക്കുന്നതെന്നുള്ള ചിന്ത വിജയനെ അലട്ടിയിരുന്നില്ല. ''ടാ... നിയാസൂ ...'' പലവട്ടം വിളിച്ചപ്പോഴാണ് അവൻ വിളി കേട്ടത്. അവന്റെ ഹൃദയത്തിന്റെ വിങ്ങൾ അപ്പോഴും മാഷിന് കേൾക്കാമായിരുന്നു. ''ഡാ....... ടാ... നീ ... നീ ... വിജീ ... നീ ... തനിച്ചായി പോയാടാ........ എന്റെ റബ്ബേ..... എന്ത് പരീക്ഷണമാണ് നീ എന്നെ കാണിക്കുന്നത്?'' ഇടവിട്ടിടവിട്ടുതിർന്നുവീണ അവന്റെ ഇടനെഞ്ചിലെവാക്കുകൾ മാഷിനെയും തളർത്തി . '' പൊള്ളുന്ന വേദനയുമായി കനൽപാതയിലൂടെ നടക്കുമ്പോഴല്ലേടാ... നഷ്ടങ്ങളുടെ യാതാർത്ഥ്യങ്ങളെ തേടുന്നത്.'' തന്റെ നോവുകൾ വിജയനെയും നൊമ്പരപ്പെടുത്തിയെന്ന് നിയാസിന് തോന്നി. നീണ്ട നിമിഷങ്ങൾക്കൊടുവിൽ ഫോൺ ടിസ്കണക്ട് ചെയ്തപ്പോൾ വിജയൻ
💬 Comments
View all comments