Chapter Title : കനൽ പാത 2 [ഭീം]
എന്തധികാരത്തിലാണ് ഇതിനകത്ത് കയറിയത്? അത് പറയൂ....'' മാഷ് ദേഷ്യം കൊണ്ട് വിറച്ചു. ഉള്ള ധൈര്യം ചോരുന്നതായി അവൾക്ക് തോന്നി. തന്നെ നോക്കുന്ന കുട്ടികളുടെ കണ്ണിൽ അംബരപ്പ് പ്രകടമാകുന്നത് അൻസിയ ശ്രദ്ധിച്ചു. അവളുടെ ദേഹം വിറക്കാൻ തുടങ്ങി .കണ്ണുകളിൽ ഇരുട്ട് പടരുന്നു. തല ചുറ്റി നിലത്ത് വീഴുമെന്ന് അവർക്ക് തോന്നി. എന്നിരുന്നാലും വിജയൻ മാഷിനടുത്തേയ്ക്ക് നടക്കാൻ രണ്ട് മൂന്നു സ്റ്റെപുകൾ മുന്നോട്ട് വെച്ചു.അതു കണ്ടപ്പോൾ മാഷൊന്നു പരുങ്ങി. ഒരു നിമിഷം അവരുടെ കണ്ണുകൾ കൂട്ടിമുട്ടി .അവളുടെ കണ്ണുകൾ നനഞ്ഞുവോ? അയാൾക്ക് സംശയമായി.പെട്ടെന്ന് കണ്ണുകൾ മാറ്റിയിട്ട് അർദ്ധോക്തിയിൽ വീണ്ടും അവളെ നോക്കി. ''നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എനിക്കിവിടെ മറ്റൊരാളിന്റെ ആവശ്യമില്ല.'' അയാൾ അറുത്തുമുറിച്ച് പറഞ്ഞു. '' അ ... അത് .... മാഷേ... ഞാൻ ....'' ''നിങ്ങളറങ്ങി പോണം ... എനിക്കിവിടെ ആരുടെയും ആവശ്യമില്ലന്ന് പറഞ്ഞില്ലേ ....'' അവളെ മുഴുപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടക്ക് കയറി പറഞ്ഞു. പിൻന്മാറാൻ അവളും തയ്യാറായില്ല. എങ്ങനെയോ സംഭരിച്ച ധൈര്യത്തോടെ കുട്ടികൾ കേൾക്കാത്ത വിധം മാഷിനടുത്തെത്തി പറഞ്ഞു... '' മാഷേ... കുട്ടികളുടെ മുന്നിൽവെച്ച് ഇങ്ങനെ അപമാനിക്കരുത്. പ്ലീസ്....'' വിജയൻ മാഷ് അല്പമൊന്നടങ്ങിയെങ്കിലും ദേഷ്യം വിട്ടുമാറിയിരുന്നില്ല. ''നിങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തതെന്താ..?'' ചീറ്റ പുലിയെ പോലെ നിൽക്കുന്ന ഇയാൾക്ക് മുന്നിൽ പൂച്ചയെ പോലെ നിന്നിട്ടും കാര്യമില്ല. അപമാനിതയായി ഇറങ്ങി പോകുന്നതിനേക്കാൾ ധൈര്യത്തോടെ രണ്ട് വാക്ക് പറഞ്ഞിട്ട് പോകാം എന്നോർത്ത് അവൾ ക്ലാസിന് പുറത്തിറങ്ങി. '' മാഷേ... ചെയ്തത് വലിയ തെറ്റ് തന്നെയാണ്... ഞാൻ പൊയ് കൊള്ളാം. വന്നു പോയില്ലേ... ഈ ക്ലാസ്സ് തീർക്കാനുള്ള
💬 Comments
View all comments