0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 261
തന്നെയാണ് പാത്രങ്ങൾ കഴുകി വെച്ചതും. അയാൾക്ക് മാത്രമല്ല അവൾക്കും അതൊരു അനുഭവം തന്നെയായിരുന്നു. ഉച്ചയ്ക്ക് ശേഷവും അവൾ തന്നെയാണ് ക്ലാസ്സെടുത്തത് .വിഷയം കെമിസ്ട്രിയായിരുന്നു. മാഷ് അതെല്ലാം സാകൂതം വീക്ഷിച്ചു. എന്ത് പരിജ്ഞാനമാണ് ഇവൾക്ക്. രാസ നാമങ്ങളും മറ്റുമൊക്കെ സ്വായത്തമാക്കാനുള്ള എളുപ്പവഴികളും ഈസിയായി തന്നെ പറഞ്ഞു കൊടുക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് വിജയൻ മാഷ് ക്ലാസ്സിൽ കയറി. വളരെ നിർബന്ധിച്ചപ്പോഴാണ് അവൾ മഷിന് അവസരം കൊടുത്തത് തന്നെ. പുസ്തകങ്ങളിൽ ഇല്ലാത്ത വിഷയമായിരുന്നു മാഷിന്റെ ക്ലാസ്സ് .അൻസിക്ക് അതൊരു അത്ഭുതമായി തോന്നി. മൈന്റ് പവർ ആയിരുന്നു വിഷയം. Conscious and Sub Conscious തമ്മിലുള്ള വ്യത്യാസങ്ങൾ ,അതിന്റെ പൊരുത്തകേടുകൾ... sub Conscious ന്റെ പ്രവർത്തന മേഘലകൾ, കൊടുക്കേണ്ട നിർദ്ദേശങ്ങൾ .. ഉയർച്ചയിലേയ്ക്കുള്ള സന്ദേശം കൈമാറൽ അങ്ങനെ നീളുന്നു മാഷിന്റെ മോട്ടിവേഷൻ ക്ലാസ്സ്. കേട്ടിട്ടുണ്ടെന്നല്ലാതെ ആഴത്തിൽ ഈ വിഷയത്തെ ഗൗനിച്ചിട്ടില്ലന്നു അപ്പുറത്തെ ക്ലാസ്സിലിരുന്ന് അൻസി ഓർത്തു.കുട്ടികളെ ഉയർച്ചയിലേക്ക് നാടത്താനുള്ള മറ്റൊരു വഴി തുറന്നുകൊടുക്കുകയാണ് ഒരദ്ധ്യപകന്റെ ലക്ഷ്യമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു മാഷിന്റെ ക്ലാസ്സ് . അവൾ കാതുകൾ കൂർപ്പിച്ചു.
ഡെൽറ്റാ, തീറ്റ ,അൾഫാ, ബീറ്റാ, ഗാമാ എന്ന മനുഷ്യന്റെ ചിന്തയ്ക്കും പ്രവർത്തിയ്ക്കും അനുസരിച്ച് തലച്ചോറിൽ നിഷിപ്തതമാകുന്ന വേവ്സുകളെ പറ്റിയും മാഷ് വിസ്തരിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസിലെ കുട്ടികൾക്ക് പാഠ്യവിഷയത്തിനപ്പുറത്തുള്ള ഈ വിഷയങ്ങൾ ആവശ്യമുണ്ടോ എന്ന ചോദ്യമല്ല അവളിൽ ഉണ്ടായത്.മറിച്ച് അവർക്ക് വലിയ ആത്മവിശ്വാസത്തിലൂടെ ഉയർച്ചയിലേക്ക് സഞ്ചരിക്കാനുള്ള വലിയൊരു പാത തുറന്നിടുകയാണ് മാഷ് ചെയ്യുന്നതെന്ന് ഒരിക്കൽ കൂടി അവളോർത്തു. വിദേശത്ത് അദ്ധ്യാപികയാകാൻ പോകുന്ന താനും ഇതെല്ലാം ആഴത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങാണ് എന്ന നിഗമനത്തിലെത്തിയിരുന്നു അവൾ. കിടക്കുന്നതിന്

💬 Comments

View all comments