Chapter Title : കനൽ പാത 3 [ഭീം]
അൻസി ... ചിലപ്പോ വിശപ്പില്ലങ്കിൾ...'
'സത്യൻ ചേട്ടന്റെ അല്പം പുട്ട് തിന്നാൽ 24 മണിക്കൂർ ഇരിക്കാൻ പറ്റുമോ മാഷേ...' അവൾ കളി മട്ടിൽ പറഞ്ഞു.
സ്മിത ആയിരിക്കും ഇതൊക്കെ പറഞ്ഞു കൊടുത്തതെന്ന് അയാളോർത്തു.
'മാഷ് വന്നേ....' എന്ന് പറഞ്ഞ് അയാളുടെ കൈപിടിച്ച് വലിച്ച് കൊണ്ട് അകത്തെ ബെഞ്ചിലിരുത്തി.പെട്ടെന്ന് ബാഗ് തുറന്ന് ചോറ് പാത്രം അയാൾക്ക് മുന്നിലേയ്ക്ക് വച്ചു.
ഇതെല്ലാം കണ്ട് അത്ഭുതം കൂറുകയാണുണ്ടായത് സ്മിതയ്ക്കും മാഷിനും .
'എന്താണൻസി ഇത്?'
''ഉച്ച ആഹാരം.ഊണെന്നു പറയും.''
തുറന്നു വെച്ച പാത്രങ്ങളിലും അവളെയും അയാൾ മാറി മാറി നോക്കി. ഒന്നും വിശ്വസിക്കാൻ ആകാത്ത പോലെ.
എപ്പോഴും പുഞ്ചിരി നിറഞ്ഞ ആ മുഖത്ത് നിന്നു കണ്ണെടുക്കാനെ മാഷിനു കഴിഞ്ഞില്ല.
'' മാഷിന് തന്നെയാ... കഴിക്കൂ...''
അപ്പോഴും ചിരിക്കുന്ന വിസ്മയം വിടരുന്ന മുഖമായിരുന്നു അൻസിക്ക്.
''എനിക്ക് വേണ്ട അൻസി കഴിക്കൂ.
....''
''അതൊന്നും പറഞ്ഞാൽ പറ്റില്ല. മാഷിനായിട്ട് കൊണ്ട് വന്നതാ... എനിക്ക് വേറെയുണ്ട് .''
എന്തു തൻമയത്തോടെയാണ് അവൾ മേശയിൽ ആഹാരം വിളമ്പി വയ്ക്കുന്നത്. നല്ലൊരു കുടുംബിനിയെ പോലെ, അച്ചടക്കമുള്ള ഒരു ഭാര്യയെ പോലെ ...
' വെളുപ്പിന് എഴുനേൽറ്റ് ഞാനും ഉമ്മയും കൂടി ഉണ്ടാക്കിയതാ... കഴിച്ചിട്ട് എന്തേലും കുറവുണ്ടെങ്കിൾ പറയണം കേട്ടോ... മാഷേ...''
''ഇതൊരു ഫൈസ്റ്റാർ മെത്തേഡ് പോലുണ്ടല്ലൊ ''
അവൾ ചിരിക്കുക മാത്രം ചെയ്തു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാഷ് കഴിക്കാൻ തുടങ്ങി.
അവർ മൂന്നു പേരും സംസാരിച്ചും തമാശകൾ പറഞ്ഞും ആസ്വദിച്ച് കഴിച്ചു. ഇടയ്ക്കിടെ സ്മിത ഇടംകണ്ണിട്ട് മാഷിനെ നോക്കുന്നത് അൻസി കണ്ടു.ഇന്നലെയും അവളത് ശ്രദ്ധിച്ചിരുന്നു.
ഊണ് കഴിഞ്ഞപ്പോൾ അൻസി
💬 Comments
View all comments