0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 259
ഉറക്കം അവളെ പുണർന്നു. പതിവുപോലെ മാഷ് ഉച്ചയ്ക്ക് ട്യൂട്ടോറിയിൽ നിന്നിറങ്ങി.കൂടെ പിറകെ അൻസിയും. 'മാഷ് എവിടേയ്ക്കാ പോണേ...?' അത് കേട്ട് തിരിഞ്ഞ മാഷ് കാണുന്നത് തൊട്ടു പിറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അൻസിയെയാണ്. 'ങ്ഹാ... ഞാൻ ഉണ്ണാൻ പോകുന്നു.' 'ഉണ്ണാനോ?' 'അതെ അൻസി...' 'അതിന് ഇവിടെ എവിടെയാണ് ഹോട്ടൽ...? മോഹനപുരത്തല്ലേ... ഹോട്ടലുള്ളു...' 'അവിടെയേ ഉള്ളു...' ജമന്തിപൂക്കളുടെ വർണാഭ പോലെ തിളങ്ങുന്ന ആ മുഖത്ത് അയാൾ കണ്ണെടുക്കാതെ നോക്കി. ' എന്നാൽ ഞാനും വരുന്നു ഉണ്ണാൻ...' 'അൻസി ഊണ് കൊണ്ട് വന്നില്ലേ...?' ' കൊണ്ടുവന്നു. എന്നാലും ഇന്ന് മാഷിന്റെ കൂടെ വന്ന് ഉണ്ണാന്നു വിചാരിച്ചു.' അത് കേട്ട് അയാൾക്ക് അത്ഭുതം തോന്നി. അപ്പോൾ സുറുമ എഴുതിയ കണ്ണുകളിൽ പോലും അവൾ ചിരി ഒളിപ്പിച്ച് വച്ചിരിക്കുന്നതായി തോന്നി. 'മാഷേ... മോഹനപുരത്ത് ഹോട്ടലിൽ ഊണ് ഉണ്ടെന്ന് എനിക്കറിയാം. അപ്പുറത്ത് വണ്ടി കടയിൽ ഊണ്ഉണ്ടെന്ന് എനിക്കറിയില്ല. ഉത്തരമില്ലാതെ മാഷ് പരുങ്ങുന്നത് അവൾ ശ്രദ്ധിച്ചു. 'മാഷേ... ഉച്ചയ്ക്ക് നാരങ്ങാവെള്ളവും കപ്പലണ്ടി മിഠായിയും കഴിച്ചോണ്ടാണോ പിള്ളാരെ പഠിപ്പിക്കണെ...? ഒരു നേരത്തെ ആഹാരമെങ്കിലും സ്ട്രോങ് ആയി കഴിക്കണ്ടെ...' പലപ്പോഴും ഉണ്ണാൻ പോകാതെ താൻ അങ്ങനെ തന്നെയല്ലെ?... അതിന്നലെ ഇവൾ കണ്ടു പിടിച്ചിരിക്കുന്നു . 'അതെ...മാഷേ... ഞാൻ എങ്ങനെ അറിഞ്ഞന്നായിരിക്കും ചിന്തിക്കുന്നത് അല്ലെ ?' ഒരു വല്ലാത്ത ജാള്യത അയാൾക്ക് തോന്നി. അവൾ തുടർന്നു. ''ചമ്മണ്ട മാഷേ .... ഉത്തരം സിംബിൾ ... മോഹനപുരത്ത് ഉണ്ണാൻ പോയിട്ട് വരണമെങ്കിൾ കറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വേണം. ഇന്നലെ മാഷ് അര മണിക്കൂർ പോലും എടുത്തില്ല തിരികെ എത്താൻ...'' 'അതു പിന്നെ...

💬 Comments

View all comments