Chapter Title : കനൽ പാത 3 [ഭീം]
വെച്ചാൽ....?'
അയാളെ കുറിച്ചറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.
' എന്നു വെച്ചാൽ.... പാവം.... നമ്മുടെ മാഷിന് ആരൂല്ല ടീച്ചറെ... മാഷ് ഒറ്റ മോനാ.... അച്ഛൻ നേരത്തെ മരിച്ചു.അടുത്ത കാലത്ത് അമ്മയും....'
വളരെ വിഷമത്തോടെയാണ് സ്മിത അത്പറയഞ്ഞത് .അൻസിയുടെ ഉള്ളിലും അകാരണമായൊരു വേദന ഉടലെടുത്തെങ്കിലും പുറമേ കാണിച്ചില്ല.
രാത്രി കിടക്കയിലേയ്ക്ക് മറിയുമ്പോൾ അൻസിയുടെ മനസ്സു മുഴുവൻ മാഷായിരുന്നു. സ്മിത പറഞ്ഞ കാര്യങ്ങളായിരുന്നു.
താനെന്തിനാണ് അതൊക്കെ കേട്ടപ്പോൾ ഉണ്ട് മതിയാക്കി എഴുന്നേൽറ്റതെന്ന് സ്മിത ചിന്തിച്ചുവോ...?
അൻസിയ അങ്ങനെയാണ്. സഹായിക്കാൻ കഴിഞ്ഞില്ലങ്കിലും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ വ്യാകുല പെടും. ജിവിതം പഠിപ്പിച്ച പാഠം അങ്ങനെയാണ്. കുഞ്ഞായിരുന്നപ്പോൾ കണ്ട് വേദനിച്ച ഉമ്മയുടെ കഷ്ടപാടുകൾ... ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കരയുമ്പോൾ ഇക്കയുടെ ഹൃദയം നുറുങ്ങുന്ന കാഴ്ച. പത്താം ക്ലാസിൽ ഇക്ക നല്ല മർക്കോടെ ജയിച്ചിട്ടും തുടർന്നു പഠിക്കാതെ കുടുംബത്തിനു വേണ്ടി കൂലി പണിക്കിറങ്ങിയപ്പോൾ ഉമ്മയുടെ കരച്ചിൽ...
ഇന്ന് ജീവിക്കാൻ പണമുണ്ട് വലിയ വീടുണ്ട് .കിടക്കാൻ ശീതീകരിച്ച മുറികളുണ്ട്. സഞ്ചരിക്കാൻ കാറുണ്ട്, മാറി മാറി ഉടുക്കാൻ വില കൂടിയ ഫോറിൻ
ട്രെസ്സുകളുണ്ട്... എന്നാലും പഴയതൊക്കെ... നൊമ്പരത്തിന്റെ പൊള്ളുന്ന ഓർമപെടുത്തലുകളായി നിൽക്കുന്നു. അത് കൊണ്ടാണ് മറ്റുള്ളവടെ വേദന തന്റെയുംകൂടിയാണെന്ന് അവൾ തിരിച്ചറിയുന്നത്.
വേഗം അൻസി ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു. മാഷറിയാതെ എടുത്ത മഷിന്റെ ഫോട്ടോ കളിലേക്ക് നോക്കി.
'ഡോ... മാഷേ... താൻ ഇത്ര പാവമായിരുന്നോ..? ആരോരും ഇല്ലാത്തവനായി ഒറ്റയ്ക്ക് എല്ലാ ദുഃഖങ്ങളും പേറി കഴിയുന്ന ഒരാളായിരുന്നോ? ഉള്ളിൽ നെരിപ്പോടുമായി വെളുക്കെ ചിരിച്ചു കാണിക്കുന്ന താൻ...സൗന്ദര്യത്തിന്റെ
ഒരു രാജകുമാരനാണല്ലൊ...'
ചിന്തകൾ മനസ്സിലേക്ക് കുലംകുത്തി ഒഴുകുമ്പോൾ എപ്പോഴോ
💬 Comments
View all comments