0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 251
അടുത്തെങ്ങും സെന്ററുകളും ഇല്ല. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടാൽ ... വീണ്ടും മതിൽ കെട്ടിനുള്ളിൽ തളച്ചിടപെടും. അതുണ്ടാവല്ലേയെന്ന് അവൾ പ്രാർത്ഥിച്ചു. 'മാഷ് അങ്ങനെ പറയരുത്. അടുത്ത് വേറെ സെന്ററുകളില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മാസങ്ങൾ ... അതുവരെ വന്നോട്ടെ? ... മാഷിനേതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഞാൻ.' അമ്മയുടെ വാക്കുകളാണ് പെട്ടെന്ന് അയാൾക്ക് ഓർമ വന്നത്. നമ്മൾ എത്രയൊക്കെ അനുഭവിച്ചാലും അത് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക. അതാണ് മനുഷ്യത്വത്തിന്റെ അടയാളം. താൻ എന്തൊക്കെ പറഞ്ഞാലും അവളെ വരണ്ടാന്ന് തീർത്ത് പറയാൻ തനിക്കാകുന്നില്ല.
'ഹലോ മാഷേ .. .എന്താണ് ഒന്നും പറയാത്തത്...?' വരണ്ടായെന്ന് പറയുമോ എന്നതായിരുന്നു അവരുടെ ആശങ്ക. എല്ലാ സൗകര്യങ്ങളുമുള്ള രണ്ടാം നിലയിലെ എ സി മുറിയിലെ ബെഡ് റൂമിലെ ബെഡിൽ കമഴ്ന്നു കിടന്നാണ് വിജൻ മാഷിന്റെ മറുപടിക്ക് അവൾ കാതോർക്കുന്നത്. മറുവശത്ത് അയാളുടെ അവസ്ഥ മറ്റൊന്നായിരുന്നു. അവൾ അടുത്തുള്ളപ്പോൾ ശരീരത്തിലുണ്ടാകുന്ന വൈബ്രേഷൻ പറഞ്ഞറിയിക്കാനാകാത്ത ,വല്ലാത്തൊരു അനുഭൂതി മനസ്സിൽ നിറക്കുന്നു. സ്ത്രീക്ക് പുരുഷ ഹൃദയത്തിൽ വലിയ ചലനങ്ങളുണ്ടാൻ സാധിക്കുന്നുണ്ടെന്ന് അയാളോർത്തു. 'മാഷേ...' മെസ്സേജ് ട്യൂൺ കേട്ട് വീണ്ടും മൊബൈലിന്റെ ഡിസ്പ്ലെയിൽ കണ്ണുനട്ടു. പിന്നെ മറ്റൊന്ന് ചിന്തിക്കാതെ സന്ദേശമയച്ചു. 'അൻസി വന്നോളൂ...' അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ' പിന്നെ...' ആ വാക്ക് അവളെ സംശയത്തിന്റെ മുനയിൽ നിർത്തി. 'എന്താ മാഷേ... ഒരു പിന്നെ?' 'അതു പിന്നെ... അൻസീ... ശംബളം തരാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്.' അപ്പോൾ അവൾക്ക് ചിരിക്കുന്ന ഇമോജി അയക്കാനാണ് തോന്നിയത്. അതൊരു പരിഹാസമായി മാഷിന് തോന്നി. 'ചിരിക്കാൻ പറഞ്ഞതല്ല. അത് നിങ്ങൾക്ക് പുശ്ചമായിരിക്കും.' മാഷിന്റെ സന്ദേശത്തിൽ

💬 Comments

View all comments