0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 255
കാലത്ത് അറിയപ്പെടുന്നൊരു കെട്ടിട മേസ്തിരിയായിരുന്നു സത്യൻ.ജോലിക്കിടെ പാറകെട്ട് പൊളിഞ്ഞ് വീണ് കാലൊടിഞ്ഞു. ഷുഗറും മുറിവും ഒടിവുമായി കുറെ കാലം അനുഭവിച്ചു.ആണും പെണ്ണുമായി രണ്ട് മക്കളാണെങ്കിലും ഊരുതെണ്ടിയായി നടക്കുന്ന 28 കാരനായ മകനെ കൊണ്ട് ഏതൊരു പയോഗവും കുടുംബത്തിനില്ല. മകൾ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതാണ് സത്യന്റെ ഏറ്റവും വലിയ ദുഃഖം. അക്കരെ മുള്ളൻകോളനിയിൽ നിന്നും വരുന്ന കുറച്ച് കൂലി പണിക്കാരുടെ കച്ചവടം മാത്രമാണ് ഉള്ളത്.കുടുംബം നോക്കുന്നതും ആ വരുമാനത്തിന്റെ ശിഷ്ടത്തിലാണ്.
ചുവരിനോട് ചേർത്ത് കൂട്ടിയ അടുപ്പിൽ ചായയ്ക്കുള്ള വെള്ളം വെട്ടിതിളക്കുന്നുണ്ട്. വിറകടുപ്പായത് കൊണ്ട് തന്നെ പുകശല്യവുമുണ്ട്.നാലടി പൊക്കത്തിൽ ചുവരിൽ മൺകട്ട കുത്തി നിർത്തിയുണ്ടാക്കിയ ഹോളിൽ കൂടി പച്ചവട്ടത്താമര ഇലയിൽ പൊതിഞ്ഞ ആവി പറക്കുന്ന അരി പൊടിപുട്ട് പപ്പടവുമായി പുറത്തേക്ക് വന്നു. പൊടിച്ചിടുന്ന പുട്ടിന്റെ ചൂടുകൊണ്ട് ഇലയുടെ മണം വ്യാപിക്കുമ്പോൾ പപ്പടം കൂടി പൊടിച്ചിടും.ലോകത്ത് ഒരിടത്തും കിട്ടാത്ത സ്വാദാണതിന്.കഴിച്ച് തീരുന്നതിന് മുൻമ്പേ... ആദ്യ ചായ തീരും.കഴിച്ച് തീർക്കണമെങ്കിൾ മറ്റൊരു ചായകൂടി വേണം. ഇവിടത്തെ രീതി അതാണ്. കാപ്പി കുടി കഴിഞ്ഞ് മാഷ് ട്യൂട്ടോറിയിൽ എത്തിയപ്പോൾ അൻസി SSLC കുട്ടികൾക്ക് ക്ലാസ്സ് എടുത്ത് തുടങ്ങിയിരുന്നു. മറ്റൊന്നും ചെയ്യൻ ഇല്ലാത്തതിനാൽ മാഷ് അടുത്ത ക്ലാസിൽ കയറിയിരുന്നു. മാറ്റ്സാണ് എടുക്കുന്നതെങ്കിലും ലളിതമായ രീതിയും അതിന്റെ ലാളിത്യവും കണ്ടാൽ കണക്കിലാണ് അവൾ സ്പെഷ്യലൈസ് ചെയ്തതെന്ന് തോന്നിപോകും. മാഷ് ഡെസ്കിൽ കൈമടക്കി വെച്ച് തല ചായ്ച്ചു കിടന്നു. ആ പളുങ്ക് ശബ്ദം സ്വരരാഗമായി അയാളുടെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി. പിന്നെപ്പോഴോ ഉറക്കത്തിലേക്ക് പോയി.'എന്താട കണ്ണാ ... സ്വപ്നം കാണുകയാണോ?' 'ഒന്നു പോ അമ്മേ... കളിയാക്കാതെ.' 'അല്ല

💬 Comments

View all comments