0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 256
ഞാൻ അറിയുന്നുണ്ട്... ആരോ ഒടക്കീന്ന് തോന്നണു മനസിൽ.' 'ഈ അമ്മേട കാര്യം...' 'ആ... താത്തച്ചി കു ട്ടാ...? ഞാൻ കണ്ടു.ന്ത് മൊഞ്ചത്തിയാകാണാൻ .' 'അങ്ങനെയൊന്നുമില്ലമ്മേ ...' വിജയൻ മാഷ് അമ്മയോട് ചിണുങ്ങി. 'അമ്മേടെ ചക്കര കു ട്ടാ... ഇഷ്ടാണേൽ സ്നേഹിച്ചോട... അമ്മ കാണട്ടെ... ന്റ മോൻ ഒരു കാമുകനായി പറന്ന് നടക്കണത്.' ലക്ഷി അമ്മ ആഹ്ളാദവതിയായി കാണപ്പെട്ടു. 'ഇയ്യമ്മയ്ക്ക് എന്താ... ഛെ... പോ അമ്മേ...' 'ഇപ്പഴാ... ത്തിരി നാണോക്കെ എന്റെ കുട്ടന്റെ മുഖത്ത് അമ്മ കാണണെ...' 'ശ്ശൊ ...അമ്മേ...' ലക്ഷി അമ്മ നെടുവീർപ്പിട്ടു കൊണ്ട് തുടർന്നു... 'മോനു... മോനൊരു കുടുംബായി കാണാനാണ് അമ്മേട ആഗ്രഹം. മരിക്കണേനു മുമ്പേ ... എനിക്കതുകാണണം. എന്റെ കുട്ടനെ തനിച്ചാക്കി പോകാൻ അമ്മയ്ക്ക് വയ്യടാ ...' അമ്മയുടെ ശബ്ദത്തിൽ നൊമ്പരത്തിന്റെ നനവ് പടർന്നിരുന്നു. എന്തോ തീരുമാനിച്ച പോലെ അയാൾ മൂളുക മാത്രം ചെയ്തു. ദേഹത്ത് സ്പർശം ഏറ്റപ്പോൾ അയാളുടെ ഉള്ളുളുണർന്നു. 'ഒന്നു പോ അമ്മേ...' എന്നു പറഞ്ഞ് തല പൊക്കി നോക്കിയത് അൻസിയുടെ മുഖത്തായിരുന്നു. അയാൾ ചിരിക്കാൻ ശ്രമിച്ചു. അതൊരു സ്വപനമായിരുന്നു എന്ന സത്യം മനസ്സിലായപ്പോൾ മുഖത്ത് ജാള്യത പടർന്നു. മാഷ് സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലായെങ്കിലും അവൾ മറ്റൊന്നാണ് പറഞ്ഞത്. 'മാഷേ... മണി ഒന്നു കഴിഞ്ഞു... ഉണ്ണണ്ടെ? പിള്ളേർ തുടങ്ങി കഴിഞ്ഞു. ' ങ്ഹാ... നിങ്ങൾ കഴിക്കൂ...' മാഷ് പുറത്തേക്കിറങ്ങിയപ്പോൾ ചോറ്റുപാത്രവുമായി അൻസി അടുത്ത ബെഞ്ചിലിരുന്നു.കൂടെ സ്മിതയും. '4 കുട്ടികളിൽ മൂന്നാണും ഒരു പെണ്ണും .അതാണ് സ്മിത. ഇതിനോടകം അൻസി സ്മിതയുമായി നല്ല കൂട്ടായി. 'ടീച്ചർ എന്തിനാ ഇടയ്ക്കിടക്കെന്നെ, ഇങ്ങനെ നോക്കുന്നത്...?'
സ്മിത

💬 Comments

View all comments