0%

Chapter Title : കനൽ പാത [ഭീം]

Author : Kambikathakal Read All Parts 96

കനൽ പാത

Kanal Paatha | Author : Bheem

ചെറിയൊരു കഥയുമായി ഞാനും വരുന്നു.ചെറുതും വലുതുമായ തെറ്റുകൾ ക്ഷമിക്കുമെന്ന് കരുതുന്നു. കമ്പി എഴുതാൻ എനിക്ക് കഴിയില്ല. പറ്റുമെങ്കിൾ പിന്നെ ശ്രമിക്കാം.നന്ദന്റെ നിർബന്ധമാണ് ഞാൻ എഴുതണമെന്ന്. അതു കൊണ്ട് തന്നെ ഈ കുഞ്ഞു കഥ അദ്ദേഹത്തിന് സമർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് ..... ഭീം ...

ഡിസംബറിലെ ഉറഞ്ഞു തുള്ളുന്ന തണുപ്പിലും വെളുപ്പാൻകാലത്ത്, ഉണർന്നു കിടന്നിട്ടും എഴുന്നേൽക്കാതെ വിജയൻ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടുകൂടി. സ്വയം എഴുനേൽക്കുന്ന ശീലം പണ്ടേ അവനില്ലതാനും. അമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖവും ശബ്ദവും കേൾക്കാതെ പുതപ്പിന് പുറത്തേക്ക് അവൻ തലയിടാറില്ല . ചിലമ്പിച്ച കൊലുസിന്റെ മണിനാദം തന്നിലേക്ക് അടുക്കുന്നതായി അവന് തോന്നി. മറ്റാരെയും അവൻ പ്രതീക്ഷിക്കുന്നില്ല. ആ അഞ്ച് സെന്റ് പുരയിടത്തിൽ, ആ കൊച്ചു കൂരയ്ക്കുള്ളിൽ രണ്ട് ജീവനകളേയുള്ളു. കാല്പാദത്തെ മറച്ച് കിടന്ന പുതപ്പ് അല്പം പൊക്കി വെച്ച് കാൽ വെള്ളയിൽ ലക്ഷി അമ്മയൊന്ന് തോണ്ടി. ''മോനെ വിജി... എണീറ്റ് ചായ കുടിക്ക് '' ആ തോണ്ടലിൽ അലയടിച്ച മാതൃസ്‌നേഹത്തിന്റെ പ്രകമ്പനം കാലുകളിലൂടെ ഹൃദയത്തെ തഴുകി ബോധമണ്ഡലത്തിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹം പൂത്തുലയുന്ന ആ മുഖം കാണാൻ ,അവൻ പുതപ്പ് മാറ്റി തല പുറത്തേക്കിട്ട് അമ്മയുടെ പുഞ്ചിരിക്ക് മറുപുഞ്ചിരി ൽകി. ''അമ്മേ...അല്പം കൂടി കഴിയട്ടെ നല്ല തണുപ്പ് '' ''അയ്യോട കണ്ണാ... നെനക്ക് പോണ്ടേ...?'' ''ങും...'' അവൻ മൂളുക മാത്രം ചെയ്തുതു. എന്നിട്ട് മനസ്സില്ലാ മനസ്സോടെ കല്പാദത്തിലേക്ക് പുതപ്പ് ചവിട്ടി താഴ്ത്തി തലയിണ കട്ടിലിന്റെ (കാസിലേക്ക് ചേർത്ത് വെച്ച്ചുവരും ചാരിയിരുന്നു. ''വല്ലാത്ത തണുപ്പമ്മേ... പകല് പൊള്ളുന്ന ചൂടും '' ''മലയ്ക്ക് പോണസമേത്ത് അങ്ങനാടാ... ദാ... ചായകുടിച്ച് കുളിച്ചേച്ചും വാ...'' ചായ നീട്ടികൊണ്ട് ലക്ഷി അമ്മ പറഞ്ഞു. ''മരം കോച്ചുന്ന തണുപ്പ് ശ്ശൊ ... എങ്ങന കുളിക്കാനാ...'' എന്നിട്ട് ചായ വാങ്ങി അവൻ കുടിക്കാൻ താങ്ങി. ''ഒരു പാത്രം വെള്ളം മേലൊഴിച്ചാ പോകാവുന്ന തണുപ്പേളളു'' ''ഈ സമയത്തുള്ള കുളി മാരകം തന്നെ '' തണുപ്പിനെ പഴിച്ചു കൊണ്ട് അവൻ ചായ ഊതിക്കുടിച്ചു. ലക്ഷി അമ്മ

💬 Comments

View all comments