Chapter Title : കനി [സോർബ]
എല്ലാം ഒരു മൂലയ്ക്ക് വെച്ചു.. നല്ല സൗകര്യം ഉള്ള മുറി ആണ്.. ഞാൻ കുളിച്ചു പുറത്തേക്ക് വന്നു.. അപ്പോൾ ഇളയച്ഛൻ എന്നേം നോക്കി റൂമിൽ ഇരിപ്പുണ്ടായിരുന്നു.. എന്നോട് ചോദിച്ചു, ഡാ നീ കഴിക്കുമോ?? തണുപ്പ് അല്ലെ അത് കൊണ്ട് ചോദിച്ചതാ.. കഴിക്കും എന്നുള്ള എന്റെ മറുപടി കേട്ടതും ഇളയച്ഛൻ 2 ഗ്ലാസ്സിലായി ഓരോന്ന് ഒഴിച്ചു..
ഞങ്ങൾ ചിയേർസ് പറഞ്ഞ് ഒറ്റ വലിക്ക് അത് കുടിച്ചു.. ആ തണുപ്പത് അത് എനിക്ക് നല്ല സുഖകരാമായി തോന്നി.. ഇളയച്ഛൻ അപ്പോൾ ഓരോന്ന് കൂടി ഒഴിച്ചു.. അതും കൂടി കഴിച്ചപ്പോൾ തണുപ്പിനോട് ഒന്ന് മല്ലിടാനുള്ള ഉന്മേഷം വന്നു.. ഒപ്പം വല്ലാത്ത വിശപ്പും.. ഇളയച്ഛൻ അപ്പൊ എന്നോട് പറഞ്ഞു, വാടാ കഴിക്കാം.. പിന്നെ നമ്മൾ രണ്ടെണ്ണം കീറിയ കാര്യം അവൾ അറിയണ്ട.. കഴിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടായിട്ടല്ല.. ആദ്യ ദിവസം അല്ലേ.. അതാ.. പതിയെ നമുക്ക് ഓപ്പൺ ആയി തുടങ്ങാം..
ഞാനും ഒന്ന് പുഞ്ചിരിച്ചു.. ഞങ്ങൾ കഴിക്കാൻ ഇരുന്നു.. അപ്പോൾ ഞാൻ ഇളയച്ചനോട് ചോദിച്ചു, ഇപ്പൊ താമസത്തിനു ആരുമില്ലേ??
ഇളയച്ഛൻ : ഓഫ് സീസൺ ആണ്.. ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലേ ഉള്ളു.. ഇനി സീസൺ ആവണം.. അപ്പോൾ തിരക്ക് ആവും.. ആ സമയത്ത് കിട്ടുന്ന കൊണ്ട് ഈ സമയം കഴിഞ്ഞു കൂടും..
ഞങ്ങൾ കഴിക്കാൻ തുടങ്ങി.. അത്രയും രുചികരമായ ആഹാരം ഞാൻ അടുത്ത കാലത്തൊന്നും കഴിച്ചിരുന്നില്ല.. അത്രയ്ക്കു രുചി ആയിരുന്നു.. ഞാൻ അത് ഇളയമ്മയോട് പറയുകയും ചെയ്തു..
അപ്പോൾ ഇളയമ്മ പറഞ്ഞു അത് കനി ഉണ്ടാക്കിയതാടാ..
ഞാൻ : അതാരാ കനി??
ഇളയമ്മ
💬 Comments
View all comments