0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

ഭഗവാനെ അങ്ങനെ വണങ്ങീട്ടില്ല. അവിടെ എത്തുമ്പോൾ നൈസ് ആയിട്ട് കടന്ന് കളയാറാണ് പതിവ്.വേറെ ഒന്നും കൊണ്ടല്ല ചെറുപ്പത്തിൽ വളരെയധികം ലജ്‌ജാ ശീലമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. ആൾക്കാർ നോക്കി നിൽക്കെ അതൊക്കെ ചെയ്യുന്നത് എനിക്ക് മടിയായിരുന്നു.കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെയാണ് ഈ നാണം ഒക്കെ മാറിയത്. അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുന്നതിനിടെ എന്റെ മുന്നിലുള്ള അമ്മുവും വിഘ്‌നേശ്വരനെ വണങ്ങി മുന്നോട്ട് നീങ്ങി. അവള് കാണാതെ നൈസ് ആയിട്ട് കൈ കൂപ്പി മുങ്ങാൻ നോക്കിയ ഞാൻ പിടിക്കപ്പെട്ടു.എന്നെ നോക്കി നിക്കുവാണ് പെണ്ണ്.അങ്ങനെ ആദ്യമായി ഞാൻ വിഘ്‌നേശ്വരന്റെ മുന്നിൽ തല കുമ്പിട്ടു വണങ്ങി.ചെയ്തു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ചാരിതാർഥ്യമായിരുന്നു എനിക്ക്. തിരുമേനിയിൽ നിന്ന് തീർത്ഥം വാങ്ങി പ്രദക്ഷിണം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.

"അവിടെ നിന്നേ.. “

എനിക്ക് പിന്നാലെ പുറത്തിറങ്ങിയ അമ്മു പിറകിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ നടത്തം നിർത്തി. അവൾ അല്പം വേഗത്തിൽ നടന്ന് വന്ന് എന്റെ നെറ്റിയിൽ ചന്ദനക്കുറി വരച്ചു തന്നു.

"അമ്പലത്തിൽ കേറീട്ട് കുറിയിടാതെ പുറത്തിറങ്ങുന്ന
ഏക ജീവിയാണ് ന്റെ മോൻ...”

ലച്ചുവിന്റെ വക കമന്റ്.

"ഓഹ് ഞാൻ നന്നായില്ലെങ്കിലും നിങ്ങളൊക്കെ നന്നായാ മതി....”

ഒറ്റപെട്ടു പോയ ഞാൻ ചെറുത്തു നില്പിന് ശ്രമിച്ചു.

"ആഗ്രഹങ്ങളൊക്കെ പൂർത്തിയാവാണെങ്കില് ഈശ്വരൻ തന്നെ കനിയണം കുട്ട്യേ..”

അച്ഛമ്മ എന്നെ നോക്കികൊണ്ട് പതിയെ പറഞ്ഞു.നടി ഉദ്ദേശിച്ചത് മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
അതിനിടെ അമ്മു ഉള്ളിൽ നടന്നതൊക്കെ അത് പൊലെ ലച്ചുവിന്റെ ചെവിയിൽ ഓതികൊടുക്കുന്നുണ്ടായിരുന്നു.ഇവളുടെ ഈ സ്വഭാവം എത്രയും പെട്ടന്ന് നിർത്തിയില്ലെങ്കിൽ പണിയാണല്ലോ.?
ഞാൻ മനസ്സിൽ ഓർത്തു.

“കഷ്ടം..!

എല്ലാം

💬 Comments

View all comments