0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

കേട്ട് കഴിഞ്ഞപ്പോൾ ലച്ചു എന്റെ നേരെ കൈമലർത്തി.പിന്നെ അമ്പലമുറ്റത്തിന് പുറത്തേക്ക് കടന്ന് ചെരുപ്പിട്ട് അമ്മുവിനെയും കൊണ്ട് നടത്തം തുടങ്ങി.വീട്ടിലെത്തിയപ്പോഴേക്കും നന്നായി വിശന്നിരുന്നു.ചായ
കുടിക്കാനുള്ള ഒരുക്കങ്ങൾക്കായി ലച്ചുവും അമ്മുവും അടുക്കളയിലേക്ക് പോയി.ഉമ്മറത്ത്‌ ഞാനും അച്ഛമ്മയും തനിച്ചായി.
ഇത് തന്നെ അവസരം !
പുറത്തേക്ക് നോക്കിയിരിക്കുന്ന ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് കസേര നീക്കിയിട്ടുകൊണ്ട് ഞാൻ ചേർന്നിരുന്നു. അച്ഛമ്മ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ തലയിൽ കൈ ഉയർത്തി തഴുകി.

"അച്ഛമ്മ, എന്നെ ഒരു മോശം ചെക്കനായി കാണരുത് ട്ടോ.. "

ഞാൻ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ കൈ എന്റെ കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും ആ മുഖത്തേക്ക് നോക്കാൻ ഞാൻ അശക്തനായിരുന്നു.

"ഒക്കെ അന്റമ്മ പറഞ്ഞു... തെറ്റ് പറ്റ്യേത് ഇക്കാണ്.. ചെറിയ മകനല്ലേന്ന് കരുതി കൊഞ്ചിച്ചത്‌ കൊറച്ചേറി.... "

ഉണ്ണിമാമയെ പറ്റി പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു.

"ആ പെണ്ണിനെ നല്ലോണം നോക്കണട്ടോ...
പച്ചപ്പാവാണത്.. !

എന്റെ നെറുകിൽ തലോടിക്കൊണ്ട് അച്ഛമ്മ തുടർന്നു.

"ഓള് എന്നെ പൊന്ന് പൊലെ നോക്കും അച്ഛമ്മാ..”

ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അച്ഛമ്മയുടെ മടിയിലേക്ക് തലവെച്ചു.മനസ്സിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നി എനിക്ക്. പിറകിൽ നിന്ന് കാൽപ്പെരുമാറ്റം കേട്ടപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ അമ്മു കണ്ണ് നിറച്ച് വാതിൽ പടിയിൽ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്.ഒരു തേങ്ങലോടെ പാഞ്ഞു വന്ന് അവൾ അച്ഛമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

"എന്തിനാ പെണ്ണെ ഇജ്ജ് കരയ്ണെ ഇജ്ജൊരു തെറ്റും ചെയ്തിട്ടില്ലല്ലോ “.

അവളുടെ പുറത്ത് തലോടിക്കൊണ്ട് അച്ഛമ്മ നിർവികാരതയോടെ പറഞ്ഞു.
അമ്മു എന്നിട്ടും കരച്ചില്

💬 Comments

View all comments