0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

നിർത്തീട്ടില്ല. പണ്ടേ തൊട്ടാവാടി ആണല്ലോ..

“അന്നോട് കരയല്ലെന്നാ പറഞ്ഞത്..
നിർത്തിട്ടില്ലെങ്കി ന്റെ കുണ്ടൻ വടീനെക്കൊണ്ട് ഒന്ന് തരും !
നല്ലോണം കര്തിക്കോ... “

അച്ഛമ്മ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചെഴുന്നേല്പിച്ചു.

"പരമാവധി സഹിച്ചതാ . തീരെ കഴിയാഞ്ഞപ്പഴാ ഞാൻ... “

അവൾ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് അച്ഛമ്മയെ നോക്കി..

"ഒക്കെ ഇക്കറിയാ...മകന്റെ ഭാര്യ ആണെങ്കിലും ഇന്റെ പേരക്കുട്ടി ആവണ്ട പ്രായൊള്ളൂ അണക്ക്..
ഇജ്ജെന്തിനാ വെർതെ ജീവിതം കളയ്ണത്... "

"ഇജ്ജ് കണ്ണന് വേണ്ടി ജനിച്ച പെണ്ണാണ്.
ഇങ്ങള് തമ്മില് കണ്ട് മുട്ടാൻ ഉണ്ണി ഒരു കാരണായീന്നൊള്ളൂ... "

അച്ഛമ്മ രണ്ട് പേരുടെയും തലയിൽ കൈവെച്ചാണത് പറഞ്ഞത്.അച്ഛമ്മയുടെ വാക്കുകൾ കേട്ട് മനം നിറഞ്ഞ അമ്മു എന്നെ ഒളികണ്ണിട്ട് നോക്കി. ഞാൻ കവിള് വീർപ്പിച്ച്
അവളെ നോക്കി കോക്രി കാട്ടി.

"കണ്ണീർ സീരിയല് കഴിഞ്ഞെങ്കി
എല്ലാരും വന്ന് ചായ കുടിച്ച് പാത്രം ഒഴിവാക്കി തന്നാ വല്യ ഉപകാരം.. !

ഉമ്മറത്തെ വാതിൽപ്പടിയിൻമേൽ ഇതൊക്കെ കണ്ടാസ്വദിച്ചു നിക്കാണ് ലച്ചു.

"ഇതിനും മാത്രം കണ്ണീര് അണക്കെവിടുന്ന പെണ്ണെ ഞങ്ങക്കാർക്കും ഇല്ലല്ലോ “..

ലച്ചു ലാലേട്ടന്റെ ഡയലോഗിന്റെ ശൈലിയിൽ അമ്മുവിനോടായി പറഞ്ഞു ചിരിച്ചു.

അമ്മു അതിഷ്ടപ്പെടാത്ത മട്ടിൽ ചുണ്ട് കോട്ടി ചിണുങ്ങി കൊണ്ട് ലച്ചുവിന്റെ നേരെ കുണുങ്ങി ചെന്നു.അപ്പഴേക്കും ലച്ചു ചിരിയോടെ അവളെ വരിഞ്ഞു മുറുക്കിയിരുന്നു.

"ന്റെ കാന്താരിക്ക് ഇപ്പൊ സമാധാനായീലെ...?

"ഉം.. "

അമ്മു ഒന്ന് മൂളിയതേ ഒള്ളൂ...

ലച്ചു ചിരിയോടെ അമ്മുവിന്റെ പുറത്ത് തലോടിക്കൊണ്ട് അവളെ ഒന്നൂടെ മുറുക്കി.പിന്നെ അവളെ ചേർത്തണച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് നടന്നു.ഇവര് കഴിഞ്ഞ ജന്മത്തില് അമ്മയും മകളും

💬 Comments

View all comments