0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

ആയിരുന്നോ എന്നെനിക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.ഇതൊക്കെ എന്നും ഉണ്ടായാൽ മതിയായിരുന്നു.

ചായകുടി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് മനു വിളിക്കുന്നത്.

"എന്നാലും റാങ്ക് കിട്ടീട്ട് ഇത്രേം ദിവസായിട്ട് ഒരു മുട്ടായി.. ഏ ഹേ"

പരാതി പറയാൻ വിളിച്ചതാണ് തെണ്ടി.

"നീ കൂടുതൽ കെടന്ന് മെഴുകണ്ട
ഏതാ വേണ്ടെന്ന് പറ..... "

അവന്റെ ഉദ്ദേശം മനസ്സിലായ ഞാൻ ചിരിയോടെ പറഞ്ഞു.ജിഷ്ണുവിന്റേയും സുധിയുടെയും ശബ്ദം ഒക്കെ കോറസായിട്ട് കേൾക്കാമായിരുന്നു.

"ചോദിക്കാനുണ്ടോ വൈറ്റ് റം ഏതാണേലും വാങ്ങിക്കോ... "
അവൻ ഒറ്റയടിക്ക് ഉത്തരം നൽകി

"പോയി വാങ്ങാൻ പറ്റൂല എത്രയാന്ന് വെച്ചാൽ ചുരുട്ടി കൈയിലൊട്ടങ് തരും..!

"മേടിക്കാൻ ഞങ്ങക്കറിയാം നീ ഇങ്ങോട്ടൊന്ന് എഴുന്നള്ളിയ മതി!

നാറികൾ പ്ലാൻ ചെയ്ത് വിളിച്ചതാണ്.

"അമ്മേ നമ്മടെ ഫെഡറൽ ബാങ്കിന്റെ കാർഡ് എവിടെയാ വെച്ചേക്കുന്നേ.. ?

ഫോൺ വെച്ച് ഞാൻ അടുക്കളയിലേക്ക് നടന്ന് ലച്ചുവിനെ മുട്ടിയുരുമ്മി കൊണ്ട് ചോദിച്ചു. തൊട്ടപ്പുറത് നിന്ന് അമ്മു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

"നമ്മടെ അല്ല എന്റെ.. നിനക്കെവിടുന്നാ കാർഡ്..?

ലച്ചുവിന് അൾട്ടിമേറ്റ് പുച്ഛം.. !

"ഓ സമ്മതിച്ചു. എനിക്കൊരു രണ്ടായിരം രൂപ വേണം.. "

"എന്തിനാ..?

"ഫ്രണ്ട്സിനു ചെലവ് ചെയ്യാനാ..."

"അല്ല അപ്പൊ മറ്റേ കാർഡ് മൊത്തം തീർത്തോടാ ദ്രോഹി. !
ലച്ചു അവിശ്വസനീയതയോടെ എന്നെ നോക്കി

"അതൊക്കെ എന്നോ തീർന്നു പെണ്ണെ....”

ഞാൻ ആ വിചാരണ ഒഴിവാക്കാനായി ലച്ചുവിനെ പിറകിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് തലവെച്ചു.

"പത്തിരുപതിനായിരം രൂപ നീ എന്ത് ചെയ്തു ?
അത് പറഞ്ഞിട്ട് മതി ഇനി പുതിയ പൈസ. ഇതൊന്നും എനിക്ക് വെറുതെ കിട്ടുന്നതല്ലാ... "

ലച്ചുവിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു..

💬 Comments

View all comments