0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

വണ്ടി നിർത്തിയപ്പോൾ പെണ്ണ് ഞെട്ടലോടെ തിരിഞ്ഞു നോക്കി.ഞാനാണെന്ന് മനസ്സിലായപ്പോൾ ഒരു ഇളിഭ്യൻ ചിരിയോടെ അവൾ ബൈക്കിൽ കേറി ഇരുന്നു.പട്ടി ഷോ കാണിച്ചതിന് നല്ലൊരു നുള്ളും ഞാൻ കൈപറ്റി !

"ആഹാ ഈ പെണ്ണിനെ എവിടുന്ന്
കിട്ടി.. ?

എന്റെ പിന്നിൽ ആതിരയെ കണ്ടതും ഉമ്മറത്തേക്ക് വന്ന ലച്ചു ചിരിയോടെ തിരക്കി. അപ്പഴേക്കും പാൽപ്പല്ലുകൾ കാട്ടി അനുവും ഉമ്മറത്തേക്ക് വന്നു.

"ചിന്നൂസെ വാടീ... "

മടിച്ചു നിന്ന ചിന്നുവിനെ ചിരിയോടെ വന്ന് അനു ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി.മൂന്നും കൂടി നേരെ അടുക്കളയിലേക്ക് പോയ പോക്കാണ്. പിന്നെ തിരിച്ചു വരുന്നത് ഏകദേശം പന്ത്രണ്ടു മണി ആയപ്പോഴാണ്..

"എന്തെങ്കിലും ഗെയിം കളിച്ചാലോ ഏട്ടാ.. "

ലച്ചുവിന്റെ കത്തി കേട്ട് മടുത്തിട്ടോ എന്തോ ചിന്നു ഉമ്മറത്തിരിക്കുന്നതിനിടെ എന്നെ നോക്കി ചോദിച്ചു..

"കാരംസ് കളിച്ചാലോ ഇവിടെ ബോഡ് ഉണ്ട്.... "
ഞാൻ മറുപടി നൽകി

" എടുത്തോണ്ട് വാടാ ഒരു കൈ നോക്കാം.. !

ലച്ചു വെല്ലുവിളിയോടെ പറഞ്ഞു.

"നീ ഇല്ലേ കളിക്കാൻ..?

ഒന്നും മിണ്ടാതിരിക്കുന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചതും ചിന്നു കളിയാക്കി കൊണ്ട് ചുമച്ചു.

"ആ കളിച്ചു നോക്കാം "

അവൾ മടിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ റൂമിൽ പോയി കട്ടിലിന്റെ അടിയിൽ വെച്ചിരിക്കുന്ന ബോർഡും കോയിൻസും എടുത്ത് തിരിച്ചു വന്നു.സ്റ്റാൻഡ് എടുത്ത് സഹായിക്കാൻ ചിന്നുവും കൂടെ വന്നിരുന്നു.

"നമുക്കൊരു ടീമാവാട്ടോ.. “

റൂമിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവൾ പതിയെ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചു.

"ഞങ്ങളോട് കളിക്കാൻ ധൈര്യം ണ്ടോ..?

എല്ലാം ഉമ്മറത്തു കൊണ്ട് പോയി സെറ്റ് ചെയ്തപ്പോ ഞാൻ

💬 Comments

View all comments