Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
"പേടിക്കണ്ട ചേച്ചി അതൊക്കെ അമ്മ നോക്കിക്കോളും.... “
ചിന്നു അവളെ സമാധാനിപ്പിച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ മുഖത്തും ആശങ്കയുണ്ടായിരുന്നു.
ലച്ചുവിന്റെ ശബ്ദം അവ്യക്തമായി മുറ്റത്തു നിന്ന് കേൾക്കാം.. പാവം ഞങ്ങളെ ഒന്നിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.തേർഡ് അമ്പയറിന്റെ തീരുമാനത്തിന് വേണ്ടി ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു.
"പേടിക്കണ്ട അച്ഛൻ എതിർക്കുവാണെങ്കി നിങ്ങള് വീട്ടിലേക്ക് പോര് നമുക്കവിടെ കഴിയാം.... “
ചിന്നു എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.നെറുകിൽ ഉമ്മവെച്ച് അവളെ ചേർത്ത് പിടിക്കാനല്ലാതെ എനിക്കൊന്നും പറയാൻ തോന്നീല..
എന്റെ തോളിലേക് തലവെച്ചുകൊണ്ട് ചിന്നുവും എന്റെ മാറിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അമ്മുവും അവരുടെ ആശങ്കകൾ മറക്കാൻ പരിശ്രമിച്ചു.എന്റെ ഉള്ളിലെ ഭയവും ടെൻഷനും ഞാൻ ആരോട് പറയും. മറ്റൊന്നും അല്ല അച്ഛനുമായി പിണങ്ങേണ്ടി വരുമോ എന്നോർത്താണ് എന്റെ ഭയം.കടുത്ത നിശബ്ദതയിൽ അവരെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ വിധിക്കായി കാതോർത്തിരുന്നു.
കുറച്ചധികം സമയം കഴിഞ്ഞാണ് ലച്ചു ഫോൺ കോൾ കഴിഞ്ഞ് വന്നത്..
"സീനാണ് മക്കളെ .. “
അകത്തേക്ക് കടന്ന് കൊണ്ട് ലച്ചു നിരാശയോടെ പറഞ്ഞു.
"എന്ത് പറ്റി അമ്മാ.. “
അമ്മു എണീറ്റ് പോയി ലച്ചുവിനെ കെട്ടിപ്പിടിച്ചു ആശങ്കയോടെ ചോദിച്ചു...
"അയാള് മുട്ടൻ കലിപ്പിലാണ്. തല പോയാലും സമ്മതിക്കൂല..
എല്ലാത്തിനെയും ശരിയാക്കി തരാം എന്നൊക്കെയാ പറയുന്നേ..
വല്ലാതെ ചൊറിഞ്ഞപ്പോൾ ഞാൻ ഫോൺ വെച്ചു. "
ലച്ചു അമ്മുവിനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
"നിനക്കിപ്പോ ഒരു കാൾ വരാൻ ചാൻസ് ഉണ്ട്....
ലച്ചു എന്നെ നോക്കി പറഞ്ഞു കൊണ്ട് അമ്മുവിനെ ചുറ്റിപിടിച്ച്
സോഫയിലേക്കിരുന്നു.അമ്മു അപ്പോഴേക്കും വിതുമ്പാൻ തുടങ്ങിയിരുന്നു.
"നീ എന്തിനാടീ കെടന്ന് മോങ്ങുന്നേ.. അമ്മ നമ്മടെ കൂടെ ഇല്ലേ .. അച്ഛൻ സമ്മതിച്ചില്ലെങ്കിലും ഞാൻ നിന്നെ കെട്ടും.. “
അമ്മുവിന്റെ കരച്ചില് കണ്ട് എനിക്ക് ദേഷ്യം വന്നു.
"പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ കല്യാണത്തിന് വരൂല.. "
ലച്ചു എടുത്തടിച്ചപോലെ മറുപടി നൽകി.. ഞാൻ അവിശ്വസനീയതയോടെ നോക്കുമ്പോൾ ലച്ചു തുടർന്നു
"നീ നോക്കണ്ട ഒന്നും ഇല്ലെങ്കിലും അങ്ങേര് നമുക്ക് വേണ്ടീട്ടാ ഇത്രേം കാലം ജീവിച്ചത്..
അതിന്റെ നന്ദി എങ്കിലും കാണിക്കണ്ടെ? “
പിന്നെ എനിക്കൊന്നും പറയാൻ
💬 Comments
View all comments