0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

നീട്ടി.അവൾ നിറ കണ്ണുകളോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അത് സ്വീകരിച്ചു.

"നിനക്കെപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം ഇത് നിന്റെ സ്വന്തം വീടാണ്. ഞാൻ സ്വന്തം എട്ടനും.ഏത് ആവശ്യവും ഞാൻ നടത്തി തരും..
ഇനി എന്നോട് പറയാൻ പറ്റാത്ത കാര്യങ്ങളാണെങ്കിൽ അമ്മയോടും ചേച്ചിയോടും പറയാം...
കേട്ടല്ലോ..!

ഞാൻ ലച്ചുവിനെയും അമ്മുവിനെയും ചൂണ്ടി പറഞ്ഞു കൊണ്ട് അവളുടെ മൂർദ്ധാവിൽ തലോടി.അവൾ തലയാട്ടി സമ്മതം അറിയിച്ചു.

ലച്ചുവും അച്ഛമ്മയും അമ്മുവും എല്ലാം ആ കാഴ്ച മിണ്ടാതെ നോക്കിയിരിക്കുകയായിരുന്നു.ഇടക്ക് ലച്ചു സാരി തലപ്പ് കൊണ്ട് കണ്ണ് തുടക്കുന്നതും ഞാൻ ശ്രദ്ധിച്ചു...

എന്റെ അഭിപ്രായം ഒന്നും കിട്ടാത്തതിനാൽ അമ്മു അസ്വസ്ഥയായിരുന്നു. അമ്മുവിന്റെയും ചിന്നുവിന്റെയും നടുവിലാണ് ഞാൻ കഴിക്കാൻ ഇരിക്കുന്നത്. അതിനിടെ അച്ഛമ്മയും ലച്ചുവും കൂടെ പുകഴ്ത്തിയപ്പോൾ അവൾക്ക് അസ്വസ്ഥത കൂടിയത് ഞാൻ ശ്രദ്ധിച്ചു.ആകാംഷയോടെ എന്നെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു.

“അതൊന്ന് കഴിച്ചോട്ടെ ചേച്ചി,
നോക്കി ശല്യപ്പെടുത്താതെ.. !

ചിന്നു എല്ലാം കാണുന്നും നോട്ട് ചെയ്യുന്നുമുണ്ട്.

"പോടീ...

ചിന്നുവിന്റെ ഡയലോഗ് ഇഷ്ടപ്പെടാതെ അവൾ കുറുമ്പൊടെ മുഖം വെട്ടിച്ചു.പിന്നെ കഴിച്ച് തീരുന്നത് വരെ എന്നെ നോക്കിയതേ ഇല്ലാ..

സാധാരണ എല്ലാവർക്കും മുന്നേ കഴിച്ചെണീക്കാറുള്ള ഞാൻ അന്ന് മനഃപൂർവം വൈകിപ്പിച്ചു പ്ലേറ്റിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.അമ്മു പിന്നെ പണ്ടേ അരമണിക്കൂർ എടുക്കും കഴിച്ച് തീരാൻ.എല്ലാവരും എണീറ്റ് പോയപ്പോൾ

ഞാനും അവളും മാത്രമായി.ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി കൊണ്ട് ഞാൻ അടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ ഉമ്മവെച്ചു.

"സൂപ്പറായിട്ട്ണ്ട് കുഞ്ഞൂ..."

"ആ പെണ്ണ് കാണും.....!

അവൾ എന്നെ തള്ളി മാറ്റിയെങ്കിലും എന്റെ പ്രവർത്തി അവൾക്ക് നല്ലോണം ബോധിച്ചിട്ടുണ്ടെന്ന് ആ മുഖത്ത്

💬 Comments

View all comments