0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

നിന്ന് മനസ്സിലായി.കഴിച്ച് തീർത്ത്‌ എന്റെ പ്ലേറ്റും വാങ്ങി അവൾ എണീറ്റു അടുക്കളയിലേക്ക് പോയി.ഞാൻ വാഷ് ബേസിനടുത്തേക്കും !

ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലാണ്.അച്ഛമ്മ ടൈൽസിട്ട നിലത്ത് കിടന്ന് മയങ്ങുന്നുണ്ട്.ലച്ചു സോഫയിൽ ചാരി ഇരുന്ന് മടിയിൽ തലവെച്ചു കിടക്കുന്ന അമ്മുവിനെ തലോടിക്കൊണ്ടിരിക്കുന്നു.ചിന്നുവും ഞാനും അവരുടെ എതിർ ദിശയിൽ ചുമരിൽ ചാരി ഇരുന്ന് ഫോണിൽ ലുഡോ കളിച്ചു കൊണ്ടിരിക്കുന്നു.ഫാൻ ഹൈസ്പീഡിൽ കറങ്ങുന്നുണ്ട് .എല്ലാരും വയറു നിറച്ചു ഭക്ഷണം കഴിച്ചതിന്റെ ആലസ്യത്തിൽ ഇരിക്കുമ്പോഴാണ് ലച്ചുവിന്റെ ഫോൺ ശബ്ദിക്കുന്നത്.

"അച്ഛനാടാ.... “

ലച്ചു എന്റെ നേരെ ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.പതിവില്ലാത്ത ഒരു പരിഭ്രമം ആ മുഖത്തുണ്ട്.

"എണീറ്റെ പെണ്ണേ.. അച്ഛൻ വിളിക്കുന്നുണ്ട്.. "

മടിയിൽ കിടന്ന് മയങ്ങിപ്പോയ അനുവിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ലച്ചു സോഫയിൽ നിന്നെണീറ്റു.ഉറക്കം മുറിഞ്ഞതിന്റെ നിരാശയിൽ അമ്മു എല്ലാരേയും ഉറ്റുനോക്കി. അച്ഛന്റെ കോൾ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല..

"വരുന്നത് വരട്ടെ ഞാൻ എല്ലാം പറയാൻ പോവാട്ടോ..
ആരാ ആളെന്ന് ചോദിച്ച് എനിക്കൊരു സ്വൈര്യം തരുന്നില്ല"

ലച്ചു എന്നെ നോക്കി പറഞ്ഞു...

"ആഹ് എത്ര നാളെന്ന് വെച്ചാ...
അമ്മ പറഞ്ഞോ..
ആദ്യം ഇവളുടെ അവസ്ഥ പറയണം അപ്പഴേ വർക്ക്‌ ഔട്ട്‌ ആവൂ.. "

ഉള്ളിലെ തീ പുറത്ത് കാണിക്കാതെ ഞാൻ അനുവാദം നൽകി.കാര്യം പിടികിട്ടിയ അമ്മു പേടിയോടെ എന്നെ നോക്കി.

"ഹെലോ... “

ഫോണെടുത്തു കൊണ്ട് ലച്ചു വാതിൽ തുറന്ന് പുറത്തേക്ക് പോയി.

"മുത്തപ്പാ... ഇക്ക് പേടിയാവ്ണു... “

അമ്മു സോഫയിൽ നിന്നെണീറ്റ് എന്റെ നേരെ പാഞ്ഞു വന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു.

💬 Comments

View all comments