Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
ചിന്നു അമ്മുവിനെയും കൂട്ടി അകത്തേക്ക് പോയി അമ്മക്ക് പരിചയപ്പെടുത്തി.കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ പോവാനായി ഉമ്മറത്തേക്ക് വന്നു. അപ്പോ ചിന്നു പരുങ്ങലോടെ എന്റെ അടുത്തേക്ക് വന്നു.അവൾക്കെന്തോ പറയാനുണ്ടെന്ന് ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു.
"എനിക്ക് കുറച്ച് പൈസ കടം തരുവോ..?
അവൾ പതിയെ എന്നോട് ചോദിച്ചു..
"എന്തിനാടി..... “
ഞാൻ ആകാംഷയോടെ മറു ചോദ്യമുന്നയിച്ചു.
"ഫീസടക്കണ്ട ഡേറ്റ് കഴിഞ്ഞു.അമ്മേടെ അക്കൗണ്ടിൽ തൊഴിലുറപ്പിന്റെ പൈസ കേറീട്ടില്ല..കേറിയാലുടനെ തിരിച്ചു തരാം.. "
“എത്രയാ...?
ഞാൻ ഗൗരവം വെടിയാതെ അവളെ നോക്കി..
"അറുനൂറ് രൂപ....
"നിന്നോട് കുറച്ച് നേരം മുന്നേ പറഞ്ഞതൊക്കെ നീ മറന്നോടീ തെണ്ടീ.. "
നിയന്ത്രണം വിട്ട എന്റെ ശബ്ദം ഉയർന്നു.എന്റെ ഭാവം മാറിയത് കണ്ട അമ്മു എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ തടഞ്ഞു. അല്ല പിന്നെ എത്ര പറഞ്ഞാലും പെണ്ണിന് ഫോര്മാലിറ്റി വിട്ട് കളിയില്ല..
"ഇല്ലാ... സോറി.. "
എന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കികൊണ്ട് അവൾ പറഞ്ഞു.
ഞാൻ പേഴ്‌സിനെ കുറിച്ച് ചിന്തിച്ചപ്പോഴേക്കും അമ്മു അത് എന്റെ പോക്കറ്റിൽ നിന്ന് വലിച്ചെടുത്ത് കയ്യിൽ പിടിച്ചു . പിന്നെ അതിൽ നിന്ന് രണ്ടായിരം രൂപ എടുത്ത് ചിന്നുവിന് നേരെ നീട്ടി.
"അയ്യോ ഇത്രയൊന്നും വേണ്ടാ അമ്മുചേച്ചീ.... “
"വെച്ചോ പെണ്ണെ എന്നിട്ട് നേരത്തെ പറഞ്ഞില്ലേ അതും കൂടെ വാങ്ങിച്ചോ.. !
അമ്മു അവളുടെ കയ്യിൽ പൈസ പിടിപ്പിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.
"അതേത് കാര്യം..?
ഞാൻ സംശയത്തോടെ അവളെ നോക്കി..
"അതോ അത് ഏട്ടനോട്പറയാൻ പറ്റില്ല, അതോണ്ട് അവള് ചേച്ചിയോട് പറഞ്ഞു.. "
അമ്മു ചിരിയോടെ എന്നെ
💬 Comments
View all comments