Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
നോക്കി കണ്ണിറുക്കി
"എന്നാലും ഇത് കൂടുതലാ
ചേച്ചീ.. "
ചിന്നു ഇപ്പഴും അത് വാങ്ങാൻ തയ്യാറല്ല..
"അത് നിന്റെ കയ്യിൽ വെച്ചോ.. പുറത്തേക്കിറങ്ങുമ്പോൾ കണക്കാക്കി പൈസ കയ്യിൽ വെക്കരുത് പ്രത്യേകിച്ച് പെൺകുട്ടികൾ.."
അമ്മു ചിന്നുവിന്റെ കവിളിൽ തലോടിക്കൊണ്ട് പൈസ അവളുടെ കയ്യിൽ പിടിപ്പിച്ചു.
"ഹൊ എന്റെ ശ്രീമതിക്ക് വിവരം വെച്ച് തുടങ്ങി.... “
ഞാൻ താടിക്ക് കൈ കൊടുത്ത് കൊണ്ട് അമ്മുവിനെ നോക്കി കളിയാക്കി..
"എനിക്ക് പണ്ടേ വിവരമുണ്ട്..
ഒരു അരവട്ടൻ കൂടെ കൂടിയതിന്റെ കുഴപ്പം മാത്രെ ഒള്ളൂ.... "
അവൾ എന്നെ ഒന്ന് ആക്കി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു..
"അരവട്ടൻ ആയോണ്ടാണല്ലോ ഇതിന്റെയൊക്കെ പിറകെ നടന്നത്.. എന്റെ ചിന്നൂ നീ ശ്രീക്കുട്ടിയെ കണ്ടിട്ടില്ലല്ലോ..
എജ്ജാതി മൊഞ്ചാണെന്നറിയോ.?
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ശബ്ദത്തിൽ നിരാശ കലർത്തികൊണ്ട് പറഞ്ഞു.
"ആര് നിർബന്ധിച്ചു...
വേണ്ടവർക്ക് ഇപ്പഴും പോവാം.."
"വല്യ ഡയലോഗ് ഒന്നും അടിക്കണ്ടാ സത്യായിട്ടും ഞാൻ പോവും.. “
ഞാനും വിട്ടുകൊടുത്തില്ല
"പൊയ്ക്കൊന്നേ. .
ഇത്രേം കാലം ആരും ണ്ടായിട്ടല്ലല്ലോ ഞാൻ ജീവിച്ചേ..."
അമ്മുവിന്റെ ശബ്ദം ഇടറി തുടങ്ങിയിരുന്നു.അതോടെ ഇനി ആ കളി മുന്നോട്ട് കൊണ്ട് പോണ്ടെന്ന് ഞാൻ തീരുമാനിച്ചു.മുഖം തിരിച്ചു നിക്കുന്ന അവളുടെ തോളിലൂടെ കയ്യിട്ട് ഞാൻ എന്റെ അടുത്തേക്ക് വലിച്ചു.
"ദേ രണ്ടും കൂടി വഴക്കിട്ടിട്ട് അവളെത്തിയോ അവനൊറങ്ങിയൊന്നൊക്കെ
എന്നെ വിളിച്ചു ചോദിച്ചു ശല്യപ്പെടുത്താൻ നിക്കണ്ട പറഞ്ഞേക്കാം...”
ചിന്നു ഇടുപ്പിൽ കൈകൾ കുത്തി ഗൗരവത്തോടെ പറഞ്ഞു.
"ഒന്ന് പോടീ നിന്നെ ആര് വിളിക്കുന്നു.. "
അമ്മുവിനത് തീരെ ഇഷ്ടപെട്ടില്ലാ...
"ഓഹോ ഇപ്പൊ അങ്ങനെ ആയോ എന്റെ
💬 Comments
View all comments