0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

ആഗ്രഹിച്ച ആ സുന്ദരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി..

അച്ഛമ്മയെ അന്വേഷിച്ചപ്പോ ഉറങ്ങിയെന്നു പറഞ്ഞു. ശരിക്കും ഉറങ്ങീട്ട്ണ്ടോ അതോ അഭിനയിച്ചു കിടക്കാണോന്ന് ആർക്കറിയാം...

ഡ്രസ്സ്‌ മാറ്റി ഞാൻ വീണ്ടും ഉമ്മറത്തേക്ക് പോയി.. അപ്പഴേക്കും ലച്ചു അമ്മുവിനെ മടിയിൽ ഇരുത്തി വിശേഷങ്ങൾ ചോദിച്ചറിയുകയാണ്. അവളാകട്ടെ കഞ്ഞിയിൽ ഉപ്പ് കുറഞ്ഞതടക്കം സകല കാര്യങ്ങളും വിസ്തരിച്ചു പറയുന്നുണ്ട്...

"അയ്യേ ഇതെന്തോന്ന് കോടതിയോ.. നാണമില്ലേടി..
നമ്മള് പോരുന്ന വഴിക്ക് റോഡിൽ ഒരു നായയെ കണ്ടില്ലേ അതും കൂടെ പറഞ്ഞു കൊടുക്ക്....."

ഞാൻ കളിയാക്കിയതോടെ
അതോടെ അവളുടെ മുഖം വാടി.

"പോടാ പട്ടീ.. നിന്നെപ്പോലല്ല എന്റെ കുഞ്ഞിന്റെ മനസ്സില് കളങ്കല്ലാ ...
അമ്മേടെ ചക്കര പറഞ്ഞോടാ... !

ലച്ചു എന്നെ ആക്രമിച്ചു കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു.
മടിയിൽ ഇരുത്തി അമ്മുവിനെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ടുണ്ട് ലച്ചു. അമ്മുവാകട്ടെ കൈ രണ്ടും അമ്മയുടെ കഴുത്തിലൂടെ ചുറ്റി മടിയിൽ അമർന്നിരിക്കുന്നു. അവളുടെ സംസാരത്തിന്റെ നിഷ്കളങ്കത കണ്ടിട്ടോ എന്തോ ഇടക്ക് ലച്ചു അവളെ മുറുക്കിയണച്ച് ഉമ്മ വെക്കുന്നുണ്ട്....
ലച്ചുവിനെ കിട്ടിയപ്പോ അവളെന്നെ ഒന്ന് നോക്കുന്നത് കൂടി ഇല്ലാ.. തെണ്ടി...

"ചോറുണ്ടോ വീട്ടീന്ന്...?

അവളുടെ താടിക്ക് പിടിച്ചുയർത്തി കൊണ്ട് അമ്മ ചോദിച്ചു...

"ഉം.. ഞാൻ കഴിച്ചു... കണ്ണേട്ടൻ കഴിച്ചിട്ടില്ല...... “

അമ്മു മറുപടി നൽകി...

"ആ അവൻ വേണേൽ തിന്നോളും.. "

ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ലച്ചു മറുപടി നൽകി.

"പിന്നൊരു കാര്യം.. ഈ മുടിയിങ്ങനെ ശ്രദ്ധിക്കാതെ നടന്ന അമ്മേടെ കയ്യീന്ന് അടി കിട്ടും കേട്ടല്ലോ.."

അമ്മുവിന്റെ മുട്ടറ്റം നീളമുള്ള മുടിയുടെ അറ്റം കയ്യിലെടുത്തു കൊണ്ട്

💬 Comments

View all comments