0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

ലച്ചു ഉപദേശിച്ചു.

" ഓരോ പെണ്ണുങ്ങൾക്ക് മുടി ഇല്ലാഞ്ഞിട്ട്.... അപ്പഴാ ഇങ്ങനെ..
ശ്രദ്ധിക്കാതെ...... “

ലച്ചു തനി അമ്മായിയമ്മയായി.

"എന്താ മുടീല് തേക്കാറ്...,?

"ഒന്നും ഇല്ലമ്മേ ആദ്യം കാച്ചെണ്ണ തേച്ചിരുന്നു. ഇപ്പോ അതും നിർത്തി.... "

അമ്മു ഒന്ന് കൂടി ചേർന്നിരുന്ന് മറുപടി നൽകി..

"അമ്മ നാളെ കഞ്ഞുണ്ണി വെളിച്ചെണ്ണ ണ്ടാക്കി തരാട്ടോ....
നല്ല കറുപ്പ് കിട്ടും മുടിക്ക്. തണുപ്പും ണ്ടാവും.... "

ലച്ചു അവളുടെ മുടിയിലൂടെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു.

"ഇതൊക്കെ കൊറേ ഓവറാട്ടോ..
പിഞ്ചു കുഞ്ഞല്ലേ മടീൽ കേറ്റി ഇരുത്താൻ... "

അവരുടെ കുറുകൽ എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. ഒരു തരം അസൂയ !

"കണ്ണട്ടനെന്താ ഇത്ര ചൊറിച്ചില് ഞാൻ അമ്മേടെ മടീലല്ലേ ഇരിക്കണേ...?

അമ്മു എന്നെ തിരിഞ്ഞു നോക്കികൊണ്ട് ദേഷ്യപ്പെട്ടു..

"ഡീ നീ ലച്ചൂന്റെ ധൈര്യത്തില് വല്ലാണ്ട് ചാടണ്ട ... നിന്നെ എന്റെ കയ്യില് കിട്ടും... "

ഞാനവളെ കണ്ണുരുട്ടി പേടിപ്പിച്ചു. ലച്ചു കൂടെയുള്ളപ്പോൾ ഒരു പ്രത്യേക വീമ്പാണ് പെണ്ണിന്..

"പിന്നെ നീ എന്റെ കുഞ്ഞിനെ ഞൊട്ടും ! ഇതിനെ ഓരോന്ന് പറഞ്ഞ് കരയിച്ചാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും !

ലച്ചു എന്റെ നേരെ കൈചൂണ്ടി സീരിയസായാണത് പറഞ്ഞത്..അമ്മു അതിന്റെ ഗമയിൽ എന്നെ നോക്കി വായ പൊത്തി ചിരിച്ചു..
ഇനി ഒന്നും പറയാതിരിക്കുന്നതാണ് എന്റെ തടിക്ക് നല്ലത്.അന്ന് തല്ലിയതിന്റ കലിപ്പ് തന്നെ തടിച്ചിയുടെ മനസ്സിൽ നിന്ന് പോയിട്ടില്ല...
എന്തിനാ വെറുതെ...

"മോളെ നീ അവന് ചോറ് വിളമ്പികൊടുത്തേ..
ഇല്ലെങ്കി സ്വൈര്യം തരൂല ജന്തു !

ലച്ചു അമ്മുവിനോടായി പറഞ്ഞു കൊണ്ട്

💬 Comments

View all comments