Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
തെണ്ടി. അവനെ ഞാൻ മ്യുട്ട് ചെയ്ത് വെച്ചതായിരുന്നു കുറെ കാലം. ഇപ്പഴും ഒരു മാറ്റവും ഇല്ലാ.. !
അങ്ങനെ ഓരോരുത്തരുടെ സ്റ്റാറ്റസ് സ്ക്രോൾ ചെയ്ത് പോവുന്നതിന്റെ ഇടക്കാണ് ചിന്നുവിന്റെ സ്റ്റാറ്റസ് ശ്രദ്ധയിൽ പെട്ടത്. എന്റെ പഴയ ഏതോ ഒരു ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ആക്കി 'മൈൻ ' എന്ന് കാപ്‌ഷൻ കൊടുത്തിരിക്കുന്നു.അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..
ഉടൻ തന്നെ അവൾക്ക് ഡയൽ ചെയ്തു...
"ചിന്നൂസെ ഉറങ്ങീല്ലേഡാ...
"ഇല്ലേട്ടാ.. ഞാൻ ചുമ്മാ അമ്മയോട് കത്തി വെച്ച് കിടക്കാണ്... "
അവൾ ചെറു ചിരിയോടെ മറുപടി നൽകി.
"പിന്നെന്തായി നിങ്ങടെ പിണക്കം ?
"ആ അതൊക്കെ മാറി പെണ്ണെ.
ഇപ്പോ വീട്ടിലാ.. അവൾ അമ്മേടെ റൂമിലും ഞാൻ എന്റെ റൂമിലും.. "
ഞാൻ ഒറ്റശ്വാസത്തിൽ മറുപടി നൽകി..
"നിന്നെ ഭയങ്കര മിസ്സിങ്ങാ പെണ്ണെ.. .. “
പറയേണ്ടെന്ന് വെച്ചതാണെങ്കിലും സത്യം തന്നെ ആയിരുന്നു അത്..
"അയ്യോ ഇന്നെന്റെ ആങ്ങളക്ക്
സ്നേഹം ഒഴുകുവാണല്ലോ.. “
മറുതലക്കൽ. ചിന്നു ചിരിക്കുകയാണ്..
"പോടീ പട്ടീ ഞാൻ സീരിയസായിട്ട് പറഞ്ഞതാ നിനക്കിവിടെ വന്ന് നിന്നൂടെ?
“അപ്പൊ അമ്മയെ എന്ത് ചെയ്യും ചെക്കാ?
"അമ്മയേം കൂട്ടണം..!
“ അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം..ട്ടോ ഇപ്പോ മോൻ സമാധാനിച്ചെ...”
"എനിക്ക് നിന്നെ കാണാൻ തോന്നുവാ പൊട്ടിക്കാളീ... "
ഞാൻ വിഷമത്തോടെ പറഞ്ഞു..
"അതിനെന്താ ഞാൻ നാളെ രാവിലെ അവിടെത്തും.. ഇപ്പൊ ഉറങ്ങിക്കെ.. ഉമ്മാഹ്.. സ്വീറ്റ് ഡ്രീംസ്... "
ആദ്യമൊക്കെ ചിരിച്ചെങ്കിലും അവസാനമെത്തിയപ്പോഴേക്കും അവളുടെ ശബ്ദത്തിലും നിരാശയും ദുഖവും നിഴലിച്ചിരുന്നു....
അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ ലച്ചു വന്ന് തട്ടി
💬 Comments
View all comments