Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
വിളിച്ചപ്പോഴാണ് ഉറക്കമുണർന്നത്.
"എണീറ്റെ ചെക്കാ..
അമ്പലത്തിൽ പോണ്ടേ..?
"അമ്പലത്തില് നാളെ പോവാ..
ഇന്ന് വയ്യാ....
ഞാൻ ഉറക്കച്ചടവിൽ പറഞ്ഞു കൊണ്ട് വീണ്ടും ചുരുണ്ടു കൂടി..
"വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം തെണ്ടീ !
ആ പെണ്ണ് രാവിലെ ഒരുങ്ങി നിക്കാണ്.....
"ഓരോരോ ശല്യങ്ങള്... !
ഞാൻ കണ്ണും തിരുമ്മികൊണ്ട് എണീറ്റു. നോക്കുമ്പോൾ ലച്ചുവും
കുളിയൊക്കെ കഴിഞ്ഞ് സാരി ചുറ്റി നിൽക്കുകയാണ്..
"ന്നാ വേഗം കുളിച്ച് വാ...”
തോർത്തെന്റെ നേരെ എറിഞ്ഞു തന്നുകൊണ്ട് അമ്മ റൂമിൽ നിന്ന് പോയി..
കുളിച്ചിറങ്ങി വന്നപ്പോൾ അലക്കിത്തേച്ച മുണ്ടും ഷർട്ടും കൊണ്ട് അമ്മു വന്നു.സെറ്റ് സാരിയുടുത്തപ്പോൾ ഭംഗി കുറച്ച് കൂടി കൂടിയ പൊലെ.നല്ല ഐശ്വര്യം.ഞാനവളെ കണ്ണെടുക്കാതെ നോക്കി നിന്ന് പോയി.....
പക്ഷെ മുഖത്ത് ഒരു മൂടികെട്ടല് പ്രകടമാണ്..
"എന്താഡി.. ഒരു തെളിച്ചം ഇല്ലാതെ..?
ഞാനവളുടെ കൈത്തണ്ടയിൽ പിടിച്ച് വലിച്ച് ചേർത്ത് നിർത്തി..
"അമ്മ ന്നലെ അച്ഛനോട് സൂചിപ്പിച്ചു നമ്മടെ കാര്യം....
ഒരിക്കലും സമ്മതിക്കൂലെന്ന പറഞ്ഞെ.... !
അവൾ താഴേക്ക് നോക്കി പതിയെ പറഞ്ഞു..
"അതൊക്കെ ശരിയാകും പെണ്ണെ.. ഇന്ന് പോവുമ്പോ നന്നായിട്ടൊന്ന് പ്രാർത്ഥിച്ച മതി..
എന്റെ ആശങ്ക ഉള്ളിൽ തന്നെ കുഴിച്ചു മൂടി ഞാനവളെ സമാധാനിപ്പിച്ചു..
"അമ്മ എല്ലാം പറഞ്ഞോ..?
"ഇല്ലാ.. കണ്ണന് ഒരു കല്യാണം കഴിഞ്ഞ കുട്ടിയെ ഇഷ്ടാണ് ന്നെ പറഞ്ഞുള്ളൂ..... അപ്പഴേക്കും അച്ഛൻ ചൂടായി. അമ്മക്ക് പാവം നല്ലോണം കേട്ടു... "
എന്റെ ഷർട്ടിന്റെ ബട്ടണുകൾ ഇട്ടുതരുന്നതിനിടെ അവൾ പതിഞ്ഞ താളത്തിൽ പറഞ്ഞു.
"അതൊക്കെ നമ്മക്ക് ശരിയാക്കാം പെണ്ണെ.. നീ ബേജാറാവല്ലേ....
അതൊക്കെ ലച്ചു നോക്കിക്കോളും..”.
ഞാൻ അവളെയും കൂട്ടി റൂമിന്
💬 Comments
View all comments