0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
വശത്തേക്ക് ചെരിച്ച് എന്നെ തന്നെ നോക്കി കിടക്കുന്നതിനിടെ അവൾ അടുത്ത ചോദ്യം ഉന്നയിച്ചു. "ശരിക്കും എന്നെ മടുത്തു തുടങ്ങിയോ പൊന്നൂസെ? "ആ മടുത്തു എന്തെ?.
ആ കൊണച്ച ചോദ്യം എനിക്കിഷ്ടപെട്ടില്ല "അല്ല എനിക്ക് തോന്നി.ഇപ്പൊ വെറുതെ ദേഷ്യപ്പെടാൻ തുടങ്ങീട്ട്ണ്ട്.ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ അതോ ശരീരത്തിൽ തൊടാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം ആണോ? "ശരീരം കിട്ടാഞ്ഞാൽ എന്റെ സ്നേഹം കുറയും ല്ലേ.. എന്നോട് തന്നെ ഇതൊക്കെ പറയണം ട്ടോ.." വിഷമത്തോടെ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു.അങ്ങനെ ഉറങ്ങിപ്പോയി.മൂത്രശങ്ക തോന്നി എണീറ്റപ്പോൾ സമയം ഒരു മണി ആയിട്ടുണ്ട്. അമ്മു നല്ല ഉറക്കത്തിൽ ആണ്. കമിഴ്ന്നു കിടന്ന് കാല് രണ്ടും വിടർത്തി ചന്തി കൂർപ്പിച്ച് വെച്ച് കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെയാണ് പെണ്ണ് ഉറങ്ങുന്നത്. സ്ഥിരം ശൈലി ആണിത്. "ഹാപ്പി ബർത്ഡേ മൈ കുറുമ്പി.. ! അവളുടെ കാതിൽ പതിയെ വിഷ് ചെയ്തു കുറച്ച് നേരം അവളെത്തന്നെ നോക്കി ഇരുന്നുപോയി. "വിഷ് മാത്രേ ഒള്ളോ സമ്മാനം ഒന്നും ഇല്ലേ കോന്താ " എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു. അപ്പോഴും കണ്ണ് തുറക്കാതെ പിടിച്ചിരിക്കുവാണ്.അത് ശരി എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു കള്ളിപെണ്ണ്. അവളുടെ കവിളിൽ അമർത്തി ഒരുമ്മ വെച്ചുനൽകി കൊണ്ട് ഞാൻ പുഞ്ചിരിച്ചു. "സമ്മാനം ഇത് പോരെ? "ഉം . ധാരാളം.. അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു. ഞാൻ പുറത്ത് പോയി മൂത്രമൊഴിച്ചു വന്നപ്പോളും പെണ്ണ് അതെ കിടപ്പ് തന്നെ ആണ്. ലൈറ്റ് ഓഫാക്കി കട്ടിലിലേക്ക് കിടന്നു കൊണ്ട് ഞാൻ അവളെ ഇറുക്കിയണച്ചു.അമ്മുവിനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖം.. ഹോ എന്റെ സാറേ...

💬 Comments

View all comments