0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 1383
പോയി കേക്കും കൊണ്ട് വന്നു. അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു.പിന്നെ എല്ലാവരുടെയും സാനിധ്യത്തിൽ ആ ചടങ്ങും നടന്നു. "സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന ഒരുത്തിയെ ആണല്ലോ ദൈവമേ എനിക്ക് കിട്ട്യേത്" കണ്ണ് നിറച്ചു നിക്കുന്ന അവളെ കളിയാക്കി കൊണ്ട് ഞാൻ കളിയാക്കി. "പോയി പണി നോക്ക് ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലാ.." അവൾ കണ്ണ് തുടച്ചുകൊണ്ട് എന്നെ എതിർത്തു. മറ്റുള്ളവരെല്ലാം അതൊക്കെ ചിരിയോടെ നോക്കി നിൽക്കുകയാണ്. "ഇങ്ങ് വന്നേ പിറന്നാൾ സമ്മാനം തരട്ടെ " ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു. "ഞാൻ വരൂല, ന്നെ വേദനിപ്പിക്കാനല്ലേ ? "നീ പൊയ്‌ക്കോടീ വേദനിപ്പിച്ചാൽ അമ്മയോട് പറഞ്ഞാ മതി " ലച്ചു അവൾക്ക് ധൈര്യം നൽകി എന്റെ കൂടെ വിട്ടു.ഞാൻ അവളേം കൂട്ടി റൂമിൽ കേറി. "കണ്ണടക്ക്.... “ "പ്ലീസ് വേദനിപ്പിക്കല്ലേ ട്ടോ പൊന്നൂസെ " അപേക്ഷയോടെ അവൾ കണ്ണടച്ചു. ഞാൻ മുറിയിൽ ഷോക്കേസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഞാൻ അവൾക്കായി വാങ്ങിയ പുതിയ ജോഡി ചിലങ്കയുടെ ബോക്സ്‌ അവളുടെ കയ്യിൽ കൊടുത്തു. പെണ്ണ് ആകാംഷയോടെ കണ്ണുതുറന്ന് ബോക്സ്‌ തുറന്ന് അതിലേക്ക് ഒരുനിമിഷം നോക്കി പിന്നെ എന്നെ നോക്കി കണ്ണ് നിറച്ചു. "നിർത്തി വെച്ചതൊക്കെ ഇനി നമ്മള് തുടങ്ങാൻ പോവാണ് ! കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. "ഞാൻ മനസ്സിൽ ആഗ്രഹിച്ച ഗിഫ്റ്റാണിത്. ഇന്നലെ പക്ഷെ ഡാൻസ് പോരാന്നു പറഞ്ഞപ്പോ ഞാനാകെ തളർന്നു പോയി "
"അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ, അസ്സലായിരുന്നു ഡാൻസ്.ഇന്നലെ കണ്ടപ്പോ എന്റെ മനസ്സ് നിറഞ്ഞു., എന്റെ കുഞ്ഞാപ്പിക്ക് ഇത് തന്നെഗിഫ്റ്റ് തരണം ന്ന് അപ്പഴേ കരുതീതാ " അതിനുള്ള പ്രതികരണമെന്നോണം ആ നനുത്ത ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു. "താങ്ക്സ് ട്ടോ കള്ളക്കണ്ണാ " അവൾ ചെവിയിൽ മന്ത്രിച്ചു. പിന്നെ എന്നെയും വലിച്ചു കൊണ്ട് റൂമിന് പുറത്തേക്ക് പോയി. "നോക്കിക്കേ പൊന്നൂസിന്റെ ഗിഫ്റ്റാ " അവൾ അത്യധികം ആവേശത്തോടെ എല്ലാവരെയും അത് കാണിച്ചു.കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു അവൾക്കപ്പോൾ ! "നമുക്കിറങ്ങിയാലോടാ അമ്മയെ തറവാട്ടിൽ നിന്ന് കൂട്ടണ്ടേ? സമയം ഏഴുമണിയായത് കണ്ട്

💬 Comments

View all comments