Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
അവളുടെ കാലിൽ തോണ്ടി. കുരുപ്പ് തിരിഞ്ഞു പോലും നോക്കുന്നില്ല ! രണ്ടു മൂന്നു തവണ അങ്ങനെ ചെയ്തിട്ടും അവൾക്ക് ഒരനക്കവും ഇല്ല. എനിക്കാണെങ്കിൽ കലി കയറി വിറക്കാൻ തുടങ്ങി. അവൾക്ക് സന്തോഷമാവുന്ന ഒരു കാര്യം പറയാൻ വിളിക്കുമ്പോൾ അവൾടെ അമ്മേടെ ജാഡ ! ഞാൻ മനസ്സിലോർത്തു. ഞാൻ അവരുടെ മുന്നിലൂടെ നേരെ അടുക്കളയിലേക്ക് നടന്നു എന്നിട്ട് അവളെ വിളിച്ചു.
മേമേ..
ആ.. അവൾ വിളികേട്ടു
"ജഗ്ഗ് എവിടെയാ വെച്ചിരിക്കുന്നെ..?
"അവിടെ ബെഞ്ചിൽ ഉണ്ടല്ലോ"
അവൾ ഒട്ടും സംശയിക്കാതെ പറഞ്ഞു. സത്യത്തിൽ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ അവളെ വരുത്തിക്കാൻ വേണ്ടി ഒരു നമ്പറിട്ടതാണ്.
"ഇവിടെ കാണുന്നില്ലാ.."
ഞാൻ വിനയത്തോടെ പറഞ്ഞു.
"അവിടെ ഉണ്ട് കണ്ണാ ശരിക്ക് നോക്ക്
അവൾ എന്റെ വിളി ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു.
"ഒന്ന് പോയി എടുത്ത് കൊട്ക്ക് അമ്മു."
സീരിയലിന്റെ ഫ്ലോ പോയ ദേഷ്യത്തിൽ അച്ഛമ്മ അവളോടായി പറഞ്ഞു.
അവൾ ദേഷ്യത്തോടെ പിറുപിറുത്തു എണീറ്റ് ചവിട്ടി തുള്ളി എന്റെ അടുത്തേക്ക് വന്നു. വന്നപ്പോൾ ജഗ്ഗിന്റെ തൊട്ടടുത്തു ബെഞ്ചിൽ ഇരിക്കുന്ന എന്നെയാണ് കണ്ടത്. അവൾ ദേഷ്യത്തോടെ പല്ലുറുമ്മി.
"എന്താടാ നാറി നീ ചാകാൻ കിടക്കുവാണോ?. അവൾ കിടന്ന് തുള്ളി
"സീരിയലിൽ നിന്റെ അമ്മായി പെറ്റ് കിടക്കുന്നുണ്ടോടീ തെണ്ടീ, ഞാൻ ജഗ്ഗ് കാണാഞ്ഞിട്ട് വിളിച്ചതാ "
ഞാനും വിട്ട് കൊടുത്തില്ല.
"ഇത് പിന്നെ നിന്റെ അച്ഛന്റെ തലയാണോ പന്നീ " അവൾ എന്റെ കോളറിന് കുത്തിപിടിച്ചു ജഗ്ഗ് ചൂണ്ടികൊണ്ട് പറഞ്ഞു.
അവളുടെ വായിൽ നിന്ന് അങ്ങനെ തറ വർത്തമാനം കേട്ട ഞെട്ടലിൽ ഞാൻ വായപൊളിച്ചു
"ഡീ പന്നീ
💬 Comments
View all comments