Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
പോയാൽ ഞാൻ ഛർദിക്കും.. അവൾ ടെൻഷനടിച്ചു കൊണ്ട് പറഞ്ഞു..
"അത് പോണ വഴിക്ക് വാങ്ങാ പെണ്ണെ.. "
"മറക്കരുത് അല്ലേൽ ഞാൻ വാള് വെക്കും.. അവൾ ചെറിയ ചിരിയോടെ പറഞ്ഞു
"ഇല്ലാ.. നീ വന്നേ... "
"ഡ്രസ്സ് നന്നായിട്ട്ണ്ട്... " അവൾ എന്നെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.
"പക്ഷെ നീ തീരെ പോരാ.. ഞാൻ കളിയായി പറഞ്ഞു അവളുടെ കവിളിൽ നുള്ളി.
ഓ.. ഞാൻ സഹിച്ചു.. അവൾ പിണക്കം നടിച്ചു
"ഡീ ഇനി പോയിവരുന്ന വരെ ഒന്നും നടക്കൂല അമ്മ ണ്ട്. അതോണ്ട് പൊന്നുമോള് വേഗം ഒരുമ്മ തന്നെ..
ഞാൻ അത് പറഞ്ഞു തീരുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു.
I love u. അവൾ എന്റെ കാതിൽ പറഞ്ഞു.
"നീ എൻ ഉയിർ.... "
ഞാൻ മറുപടിയായി അവളുടെ കവിളിലും ചുംബിച്ചു കൊണ്ട് പറഞ്ഞു.
കൊഞ്ചൽ അവസാനിപ്പിച്ചു ഞങ്ങൾ ഉമ്മറത്തേക്ക് പോയി. അച്ഛമ്മയെ ആദ്യം പിടിച്ചു കയറ്റി. അതിനു പിന്നാലെ വല്യമ്മയും അമ്മുവും കയറി
വീട്ടിലെത്തി അമ്മേനേം പിക് ചെയ്തു. ലച്ചു മുന്നിൽ ആണ് ഇരുന്നത്.കയറിയ പാടെ പിറകിലേക്ക് വർത്തമാനം പറയാൻ തിരിഞ്ഞിരുന്നപ്പോഴാണ് പുള്ളിക്കാരി അമ്മുവിനെ കാണുന്നത്.
"അല്ല ആരാപ്പോ ഇത്..
അമ്മ മൂക്കത്തു വിരൽ വെച്ച് അമ്മുവിനെ നോക്കി പറഞ്ഞു.
"പോ ഏടത്തീ കളിയാക്കാതെ..
അമ്മു ആ റാഗിങ്ങിൽ നാണം കൊണ്ട് തല താഴ്ത്തിക്കൊണ്ട് പറഞ്ഞു
"എന്റെ പെണ്ണെ നിന്നെ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് കണ്ടല്ലോ.. അല്ലെങ്കിൽ എന്നും അവൾടെ ഒരു നരച്ചതും പഴയതും... ഇതേതായാലും കലക്കി. ഇപ്പൊ വേണേൽ ഒന്നൂടെ
💬 Comments
View all comments