Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
കെട്ടിക്കാം ലെ കണ്ണാ... "
അമ്മ എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു..
ദേ ലച്ചൂ വണ്ടി ഓടിക്കുമ്പോ ശല്യപ്പെടുത്തല്ലേന്ന് ഞാൻ പലവട്ടം പറഞ്ഞിട്ട്ണ്ട്... ഞാൻ സ്വല്പം ജാഡ പ്രയോഗിച്ചു.
"പിന്നേ വിമാനം അല്ലെ.ജാഡ കാണിക്കാതെ നേരെ നോക്കി ഓടിക്കടാ...
പതിവ് പോലെ എന്നെ തേച്ചോട്ടിച്ച് അമ്മ വീണ്ടും പിറകിലേക്ക് തിരിഞ്ഞിരുന്നു.
"അല്ലെങ്കി ഞാനാരോടാ ചോദിച്ചത്... പെണ്ണുങ്ങളെ ഡ്രെസ്സിനെപ്പറ്റി ഈ മരയോന്തിന് എന്തറിയാം... ഒരു മാക്സി എടുക്കാൻകൂടി അറിഞ്ഞൂടാ... ഇവന്..
അമ്മ വീണ്ടും എന്നെ വധിച്ചു. അമ്മു ഇതൊക്കെ കേട്ട് ആസ്വദിച്ചു ചിരിക്കുന്നതു കണ്ട് ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി കണ്ണുരുട്ടി.
"അതൊക്കെ തോന്നലാ ലക്ഷ്മി ഈ ഡ്രസ്സ് കണ്ണൻ എടുത്തതാ "
വല്യമ്മയുടെ വാക്കുകൾ കേട്ട് ഞാനും അനുവും ഒന്നിച്ചു ഞെട്ടി. അമ്മ അന്തം വിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി.ഈ തള്ളക്കിത് ഇവടെ പറയണ്ട വല്ല കാര്യോം ണ്ടോ. ഞാൻ മനസ്സിൽ ഓർത്തു.
"ഇതിവൻ എടുത്തതാണോ ഡീ..
"അത് പിന്നേ ഇന്നലെ കല്യാണത്തിനു പോരാൻ തീരുമാനിച്ചപ്പൊ കണ്ണന്റെ കയ്യിൽ പൈസ കൊടുത്ത് മേടിപ്പിച്ചതാ.... " അനു വിക്കിക്കൊണ്ട് ഒരു വിധം പറഞൊപ്പിച്ചു..
"കണ്ണുംപൂട്ടി തൊട്ടതാവും ലെ കൊരങ്ങാ. അല്ലാതെ നിനക്കെവിടുന്ന ഡ്രസ്സ് സെൻസ്.. അമ്മ എന്നെ നോക്കി പറഞ്ഞതും വണ്ടിയിൽ കൂട്ട ചിരി പടർന്നു.
"മേമക്ക് ഗുളിക വാങ്ങണ്ടെ? ഞാൻ ചമ്മല് മാറ്റാൻ പുതിയ വിഷയം എടുത്തിട്ടു.
ആ... അവൾ മൂളിയതേ ഒള്ളൂ...
ഞാൻ വണ്ടി സൈഡ് ആക്കി മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗുളികയും മിനറൽ വാട്ടറിന്റെ ബോട്ടിലും വാങ്ങി തിരിച്ചു വന്നു രണ്ടും അവൾക്ക് കൊടുത്ത്
💬 Comments
View all comments