Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
നിശബ്ദത കണ്ടിട്ടാവണം അച്ഛൻ സംസാരിച്ചു തുടങ്ങി...
"ചെറുപ്പത്തിൽ നെനക്ക് എന്നെ പറ്റുമായിരുന്നുള്ളൂ... ഞാൻ ചോറ് വാരിത്തരണം, എന്റെ നെഞ്ചിൽ കെടക്കണം.എന്തിനും ഏതിനും ഞാനായിരുന്നു. അന്നൊക്കെ ലച്ചു അതും പറഞ്ഞ് എന്നോട് കുശുമ്പ് കാണിക്കുമായിരുന്നു..പിന്നെ വല്യ കുട്ട്യായപ്പോ അച്ഛനൊന്നും തീരെ പോരാന്നു നിനക്ക് തോന്നീട്ടുണ്ടാവും ലെ.. അല്ല നിന്റെ പ്രായത്തില് ഞാനും ഇങ്ങനെ തന്നെ ആയിര്ന്നു...
ഇനി കൊറച്ചൂടെ കഴിഞ്ഞ് ഒരു കുടുബമാവുമ്പോ നീ വീണ്ടും എന്റടുത്തു വരും... വരാതെവിടെപ്പോവാനാ.... "
അച്ഛൻ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു. ഈ അടുത്ത കാലത്തൊന്നും അച്ഛനിത്ര ഓപ്പണായിട്ടെന്നോട് വർത്താനം പറഞ്ഞിട്ടില്ല... അല്ല ഞാനതിന് നിന്ന് കൊടുത്തിട്ടും ഇല്ലാ....
"ഇപ്പോ അച്ഛൻ റൂമിലാണോ?
ഞാൻ നൈസ് ആയിട്ട് വിഷയം മാറ്റാൻ നോക്കി.
"ആ ഇപ്പൊ എത്തിയതേ ഒള്ളൂ...
ഇന്ന് നേരത്തെ കഴിഞ്ഞു.നീ കല്യാണത്തിന് പോയീലെ..?
"ആ പോയി. എല്ലാരും ണ്ടായിരുന്നു. ഞങ്ങള് ജിഷ്ണൂന്റെ കാറെടുത്താ പോയത്.. അച്ഛമ്മ അവിടെ നിന്നു."...
ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു..
"നീ തറവാട്ടിലല്ലേ ഇപ്പൊ..?
"ആ..
"അമ്മു ഇല്ലേ അവിടെ...?
"ആ മേമ അടുക്കളെലാണ് ന്ന് തോന്ന്ണ്..ഞാൻ ഉമ്മറത്താ "
ഞാൻ പച്ചനുണ പറയുന്നത് കേട്ട് അമ്മു മൂക്കത്ത് വിരൽ വെച്ച് പോയി.
"മ്മ്... നല്ല ബെസ്റ്റ് കാവൽക്കാരൻ.. . ആ പെണ്ണിന് ഒറ്റക്ക് പേടി ആവൂലെ.. "
"ആ സാധനത്തിനു ഭയങ്കര ജാഡ ആണച്ഛാ... ഒന്ന് മിണ്ടും കൂടെല്ല...
അത് പറഞ്ഞപ്പോഴേക്കും അവളുടെ കൂർത്ത നഖങ്ങൾ എന്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങിയിരുന്നു.
"നമ്മളെങ്ങോട്ട് മിണ്ടിയാലും ഒരു പ്രതികരണം ഇല്ലാ. വിദ്യാഭ്യാസം ഉള്ളെന്റെ ജാഡ ആവും.. ചെലപ്പോ...
അസഹ്യമായ വേദനയിലും ഞാൻ പറഞ്ഞ് തീർത്തു..
"അതൊക്കെ മിണ്ടിക്കൊളും.. എന്തായാലും നെന്റെ ബാക്കി ചെറിയമ്മമാരെപ്പോലെ ആൾക്കാരെ പച്ചക്ക് തിന്നാനൊന്നും വര്നില്ലല്ലോ..!
"ആർക്കറിയാം മിണ്ടാപ്പൂച്ചകളെ ആണ് പേടിക്കേണ്ടത്....
എന്റെ സംസാരം കേട്ട് അമ്മു കണ്ണു തള്ളി എന്നെ നോക്കി.!
പിന്നെ ശരിയാക്കി തരാം എന്നമട്ടിൽ എന്നെ നോക്കി.
"നീ അങ്ങനെ ഓരോന്ന് പറഞ്ഞു അവിടുന്ന് രക്ഷപെടാൻ നോക്കണ്ട, ഉണ്ണി വരുന്ന വരെ അവിടെത്തന്നെ നിന്നോ.. "
അച്ഛൻ ചിരിയോടെ പറഞ്ഞു..
പിന്നേം കുറെ
💬 Comments
View all comments