Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
പെണ്ണെന്റെ കയ്യിൽ കെടന്ന് വിറക്കാൻ തുടങ്ങി.
"വന്നേ നമുക്ക് പോവാം....
ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
"നിനക്ക് ആ തമ്പാൻ ചേച്ചിയെ പീഡിപ്പിച്ച കളപ്പുര കാണണ്ടേ..?
"വേണ്ടാ നമുക്ക് പോവാ... "
അവൾ കരയും പോലെ പറഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നു.
"നീ വന്നേ ദേ ഈ ചവിട്ടു വഴി നേരെ അവിടേക്കാണ്. എന്നിട്ട് നമുക്ക് അപ്പുറത്തൂടെ വീട്ടിൽ പോവാം. വേലി ചാടണ്ടല്ലോ...."
ഞാൻ അവളുടെ തോളിൽ കയ്യിട്ട് അവളെയും കൊണ്ട് ആ വഴിയിലൂടെ നടന്നു.പാല പൂത്ത മണം അവിടെയെങ്ങും തങ്ങി നിൽക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ കാടു പിടിച്ചു മൂടിയ ഒരു പൊട്ടക്കിണർ കണ്ടപ്പോൾ ഞാൻ അതിനു നേരെ കൈചൂണ്ടി..
"ദേ ഈ കിണറ്റിൽ അത് പോലെ പണ്ട്.....
പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അമ്മു എന്റെ വായ പൊത്തി വേണ്ടാന്നു വിലക്കി ദയനീയമായി നോക്കി.
എങ്ങനെ നിന്ന പെണ്ണാ ഇപ്പൊ പൂച്ചക്കുട്ടിയായി !.നുണ പറയാനുള്ള എന്റെ കഴിവിൽ എനിക്ക് തന്നെ അത്ഭുതം തോന്നി.പതിയെ നടന്ന് ഞങ്ങൾ പഠിപ്പുരയിൽ എത്തി.
"ശബ്ദമുണ്ടാക്കരുത്..
അമ്മുവിന് വാണിങ് കൊടുത്ത് ഞങ്ങൾ പതിയെ അകത്തേക്ക് കയറി.ആ പ്രൌഡമായ കോവിലകം ഞങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിന്നു.ഇവരുടെതായിരുന്നു ഞങ്ങളുടെ പ്രദേശം മുഴുവൻ.ഇവരുടെ കയ്യാളുകൾ ആയി നിന്ന് ബാക്കിയുള്ളവർ കുറേശ്ശേ വാങ്ങിഎടുത്ത സ്ഥലത്താണ് ഇന്നത്തെ വീടുകൾ മുഴുവൻ. ഇപ്പോഴും ഗ്രാമത്തിലെ 80%ത്തോളം സ്ഥലവും ഇവരുടെതാണ്. പക്ഷെ നല്ല ഒന്നാന്തരം നാറികളും ആണ്. മനുഷ്യപ്പറ്റ് എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ല !
"ദേ അതാണ് ആ കളപ്പുര....
ഞാൻ വീട് കണ്ട് വായും പൊളിച്ചു നോക്കി നിക്കുന്ന അമ്മുവിന് ചൂണ്ടി കാണിച്ചു കൊടുത്തു.
"ഉം.. ഞാൻ കണ്ടു ".അവൾ മൂളി..
"ഈ തമ്പാന്റെ റൂമേതാ..?
അവൾ പതിയെ ചോദിച്ചു.
"ദേ അതാണെന്ന് തോന്നുന്നു.."
ഞാൻ മുകളിലെ നിലയിലേക്ക് ചൂണ്ടി പറഞ്ഞു തിരിഞ്ഞപ്പോൾ കയ്യിൽ വലിയ ഉരുളൻ കല്ലുമായി നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ആ കല്ല് മൂളിപറന്ന് ആ റൂമിന്റെ ജനൽ ചില്ലുകൾ വലിയ ശബ്ദത്തോടെ തകർത്തു..റൂമിൽ ലൈറ്റ് തെളിഞ്ഞു.
"ആരടാ അത്.. "
കളപ്പുരയിൽ
💬 Comments
View all comments