Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
നോക്കി..
"ഏയ് ഒരിക്കലുമല്ല പക്ഷെ ഞാൻ ഉണ്ണിയെ കൊന്ന് ജയിലിൽ പോവുമ്പോൾ നിനക്ക് ഓർക്കാൻ എന്തേലും വേണ്ടേ....?
അവളുടെ മൂക്കിൻ തുമ്പിൽ വേദനിപ്പിക്കാതെ കടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്"
'പിന്നെ എന്റെ ചെക്കന് ആരേം കൊല്ലാനൊന്നും പറ്റൂല അതെനിക്കൊറപ്പാ..... "
"കൊന്നു പോവും നിനക്ക് വേണ്ടി..."
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ടത് പറഞ്ഞതും കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി.
"അങ്ങനെ വല്ലോം സംഭവിച്ചാൽ നീ എനിക്ക് വേണ്ടി ഒരു പ്രണയ സൗധം പണിയണം ഒരു താജ് മഹല് പോലെ ഒരു . അഭിമഹൽ..
അത് മതി പേര്.ഞാൻ ആ മൂഡ് മാറ്റാൻ കഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞു.
"അതിന് താജ് മഹല് പ്രണയം സൗധം ആണെന്ന് നിന്നോടാരാ പറഞ്ഞെ... ?
അവളുടെ ശബ്ദം ഉയർന്നു.
"അതാരെങ്കിലും പറയണോ എല്ലാർക്കും അറിയുന്നതല്ലേ?
"ഉവ്വ.. എടാ പൊട്ടാ..
അവൾ ക്ലാസ്സ് തുടങ്ങി
"ഈ മുംതാസ് എന്ന് പറയുന്ന അർജുമന്ദ് ഭാനു ബീഗം മുഗൾ രാജധാനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ അബുൽ ഹസൻ ഹസാഫ് ഖാന്റെ മകളായിരുന്നു.ഖുറം എന്ന് പറയുന്ന പ്രവിശ്യയിൽ മാത്രം ഭരണം നടത്തിയിരുന്ന ഷാജഹാൻ മുംതാസിനെ കാണുന്നതിന് മുന്നേ വിവാഹിതനായിരുന്നു. ഒരിക്കൽ ഒരു ദിവസം തന്റെ പരിചാരകരോടൊപ്പം സായാന്ഹ സവാരിക്കിറങ്ങിയ ഷാജഹാൻ അതി സുന്ദരിയായ മുംതാസിനേയും മുംതാസിന്റെ ഭർത്താവിനെയും കാണാനിടയായി. മുംതാസിന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ചു പോയ ഷാജഹാൻ അവളാരെന്നന്വേഷിച്ചപ്പോൾ അബുൽ ഹസന്റെ മകളാണെന്ന് പരിചാരകർ മറുപടി നൽകി. ആ ഉടലഴകിൽ അടിമയായി തീർന്ന ഷാജഹാൻ അവളുടെ ഭർത്താവിനെ അവളുടെ കണ്മുന്നിലിട്ട് വധിച്ച് അവളെയും കൊണ്ട് കൊട്ടാരത്തിലേക്ക് പോന്നു. അങ്ങനെയാണ് ഷാജഹാന്റെ രണ്ടാം ഭാര്യയായി മുംതാസ് വരുന്നത്.ഷാജഹാൻ സ്നേഹിച്ചത് മുംതാസിന്റെ ശരീരത്തെയായിരുന്നു.മുപ്പത്തിയഞ്ച് വയസ്സിനിടെ പതിനാലു തവണയാണ് മുംതാസ് പ്രസവിച്ചത്.അതൊക്കെ പോട്ടെന്നു വെക്കാം ഇങ്ങനെ പാടിപുകഴ്ത്തുന്ന ഇവരുടെ പ്രണയം അവസാനിക്കുന്നത് മുംതാസിന്റെ മരണത്തോടെയാണ്!"
"ദിവസങ്ങൾക്കകം ഷാജഹാൻ വിവാഹം കഴിച്ചതാരെയാണെന്നറിയോ?
ആരെയാ..?
ഞാൻ ആകാംഷയോടെ ചോദിച്ചു..
"മുംതാസിന്റെ അനിയത്തിയെ !
നീ ആള് കൊള്ളാല്ലോഡീ അമ്മൂസെ. ഇതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..
കേൾക്കില്ല.. അതാണ് നമ്മുടെ ചരിത്രത്തിന്റെ പൊള്ളത്തരം. പക്ഷെ ചരിത്ര
💬 Comments
View all comments