Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സത്യമാണിത് !
അത് പറയുമ്പോൾ അവളിലെ സ്കോളർ ഉണർന്നത് പോലെ എനിക്ക് തോന്നി.
"എന്നാലും സ്നേഹം കൊണ്ടല്ലേ ഷാജഹാൻ താജ്മഹൽ നിർമിച്ചത്?
ഞാൻ ഒരു psc വിദ്യാർത്ഥിയുടെ കൗതുകത്തോടെ ചോദിച്ചു.
ഒരിക്കലും അല്ല ഷാജഹാന്റെ മുത്തച്ഛൻ അക്ബറും അച്ഛൻ ജഹാൻഗീറും മുൻഗാമികളെ അപേക്ഷിച്ചു ജനങ്ങളോട് അനുഭാവം ഉള്ളവരായിരുന്നു. പ്രത്യേകിച്ച് അക്ബർ പണം മുഴുവൻ ജനക്ഷേമത്തിനായിട്ടാണ് ചെലവഴിച്ചത്. മുഗൾ ചരിത്രത്തിൽ ഒരേ ഒരാളെയെ മഹാൻ എന്ന് ചേർത്ത് വിശേഷിപ്പിക്കുന്നുള്ളൂ അത് അക്ബറിനെയാണ് ! അക്ബർ ആർഭാടം ഒഴിവാക്കി ജീവിച്ചു ജഹാൻഗീറും സ്വാഭാവികമായും സമ്പത്ത് കുമിഞ്ഞു കൂടിയ അവസ്ഥയിലാണ് ഷാജഹാൻ ചക്രവർത്തി വരുന്നത് അയാളാണെങ്കിൽ തികഞ്ഞ ആഡംബര ഭ്രമമുള്ളയാളും.മുഗൾ സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ തന്റെ പ്രൗഢി ലോകത്തെ അറിയിക്കാനുള്ള മാർഗമായിരുന്നു അയാൾക്ക് താജ്മഹലും ചെങ്കോട്ടയും എല്ലാം.അതുകൊണ്ടാണല്ലോ അയാൾക്ക് ആ ശില്പിയുടെ കൈ വെട്ടി കളയാൻ തോന്നിയത് !
ഞാൻ തികച്ചും ആധികാരികമായ ആ ലക്ച്ചർ കേട്ട് വായും പൊളിച്ചിരുന്നു പോയി..
"ഓ ഇങ്ങള് വല്യ ആള്...
പോയി ചായ ഉണ്ടാക്കേടി പോത്തേ..".
"എനിക്ക് വയ്യാ.
ഇന്നും കൂടെ പൊറത്തു നിന്ന് കൊണ്ടു വാ... പ്ലീസ് ...."
"ഉം.. ശരി ശരി.. എന്നാ ചായ വെക്ക് ഞാനിപ്പോ വരാം.. "
ഞാൻ അവളുടെ മടിയിൽ നിന്നെണീറ്റ് പുറത്ത് അങ്ങാടിയിൽ പോവാൻ റെഡി ആവുമ്പോഴാണ് ലച്ചുവിന്റെ കാൾ വന്നത്
"എന്താ... തടിച്ചീ...."
"നീ എവിടെ കൊരങ്ങാ....
"ഞാൻ ക്ലാസ്സിന് പോവാൻ റെഡി ആവാണ്... എന്തെ?
"ഒന്നും ഇല്ലാ നീ പോണില്ലേന്ന് ചോദിക്കാൻ വിളിച്ചതാ.....
"അതെന്താ.. ഇന്നൊരു പ്രത്യേക ചോദ്യം?
"അല്ല ഇപ്പൊ എല്ലാത്തിനും ഒരു പ്രത്യേകത ണ്ടല്ലോ അതോണ്ട് ചോദിച്ചതാ..."
പടച്ചോനെ വല്ലതും മനസ്സിൽ വെച്ചോണ്ടാണോ ഈ സംസാരിക്കുന്നെ...
"ഓ ഞാൻ പൊക്കോളാം.. എന്റെ അമ്മക്കുട്ടി ടെൻഷനടിക്കേണ്ട
ഞാൻ വൈകുന്നേരം വരാം ഉമ്മാഹ്..."
ഞാൻ ഒന്ന് പതറിയെങ്കിലും പിടിക്കപെടാതിരിക്കാൻ ധൈര്യം വീണ്ടെടുത്ത് മറുപടി നൽകി പെട്ടന്ന് ഫോൺ വെച്ചു..
കവലയിലെത്തി പൊറോട്ടയും ബീഫും വാങ്ങി തിരിച്ചു വന്നപ്പോൾ അമ്മു ഉമ്മറത്ത് എന്നെ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.
പരസ്പരം വാരികൊടുത്താണ് ഞങ്ങൾ കഴിച്ചത്. അതിനിടയിൽ അമ്മുവിന്റെഫോൺ
💬 Comments
View all comments