Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
നീട്ടി വിളിച്ചു. മടിയിലിരുത്താനാണ്!
"ഞാൻ പോട്ടെ എനിക്ക് വേറെ പണിയുണ്ട്...?
"എന്ത് പണി ക്ലാസ്സിന് പോണില്ലല്ലോ പിന്നെന്താ...?
അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു....
"ക്ലാസ്സല്ലാ.. എന്റെ ഭാവി ഭാര്യയുടെ അമ്മമ്മ മരിച്ചു. കാണാൻ പോണം..."
ഞാൻ അവളെ നോക്കാതെ പറഞ്ഞു.
ഒരു നിമിഷം അവൾ അന്തം വിട്ട് എന്നെ നോക്കി. പിന്നെ കണ്ണ് നിറച്ചു
"അയ്യോ എന്തൊക്കെ ആയിരുന്നു പാഡ് മാറ്റിതരുന്നവനോടെന്ത് നാണിക്കാനാ,ആനയാണ് ചേനയാണ്. എന്നിട്ട് സ്വന്തം അമ്മമ്മയെ കാണാൻ പോണം ന്ന് പറയാൻ അവൾടമ്മെടെ നാണം..... "
ഞാൻ അത്യാവശ്യം കലിപ്പിലാണ് അത് പറഞ്ഞത്.
"അത് ഞാൻ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചിട്ടാ...
അപ്പൊഴും അവൾ കരയുന്നുണ്ടായിരുന്നു. പക്ഷെ ആനന്ദക്കണ്ണീരായിരുന്നു എന്ന് മാത്രം.
"ചിണുങ്ങാതെ പോയി റെഡിയാവ് പോത്തേ ...
ഞാൻ അവളുടെ തലക്ക് ചെറുതായി കിഴുക്കിക്കൊണ്ട് പറഞ്ഞു..
എന്റെ കവിളിൽ അമർത്തിയൊരുമ്മയും തന്ന് പെണ്ണ് ഉള്ളിലേക്കോടി പെട്ടന്ന് ഡ്രസ്സ് മാറ്റി വന്നു..
"പോവാം..
അവളെന്നെ നോക്കികൊണ്ട് അക്ഷമയായി ചോദിച്ചു.
"അയിന് നിനക്ക് വഴി അറിയോ?
"ഇല്ലാ..
അവൾ തല ചൊറിഞ്ഞു..
"എന്നാ അമ്മയെ വിളിച്ചു ചോദിക്ക്..
"ആ...
അവൾ അമ്മയുടെ നമ്പർ ഡയൽ ചെയ്ത് കാര്യം പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. പക്ഷെ ആരാണെന്ന് പറയണ്ടാ എന്ന് താക്കീതും നൽകിയാണ് അവർ വഴി പറഞ്ഞു കൊടുത്തത്.
"ഡ്രസ്സ് മാറണ്ടെ?
കൈലിയുടുത്ത് നിക്കുന്ന എന്നെ നോക്കി അവൾ സംശയത്തോടെ ചോദിച്ചു.
"പോകുമ്പോ വീട്ടില് കയറീട്ട് പോവ്വാ..
ഞാൻ മറുപടി നൽകി അവളേം കൂട്ടി ഉമ്മറത്തെത്തി വാതിലും പൂട്ടി പുറത്തിറങ്ങി വണ്ടിയെടുത്തു വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ചില സദാചാര നാറികൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.ഏത് മൈരൻ കണ്ടാലും എനിക്കൊന്നും ഇല്ലാ എന്ന ആറ്റിട്യൂടായിരുന്നു എനിക്കെങ്കിലും അമ്മുവിന് അത് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഞാൻ മനസ്സിലാക്കി. അവൾ ഷാൾ തലയിലൂടെ ഇട്ട് പതുങ്ങിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
വീട്ടിലെത്തി ചെടി ചട്ടിയിൽ നിന്ന് ചാവി എടുത്ത് വാതിൽ തുറന്ന് ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങി. വീണ്ടും യാത്ര തുടർന്നു. കടലുണ്ടിക്കാരിയാണ് അമ്മുവിന്റെ അമ്മ.അവിടെ പണിക്ക് ചെന്ന അവളുടെ അച്ഛൻ പ്രേമിച്ച് അടിച്ചോണ്ട് പോന്നതാണ്. നാട് കഴിഞ്ഞപ്പോൾ അമ്മു എന്നോട്
💬 Comments
View all comments