Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
റോഡിന്റെ വശം ചേർന്ന് നിർത്തി.
"നീയെന്തിനാ അതിന് പേടിക്കുന്നെ ഫോൺ എടുക്ക് എന്നിട്ട് ധൈര്യത്തോടെ സംസാരിക്ക്... "
ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു ധൈര്യം നൽകി..
ഹലോ....
"ആരോട് ചോദിച്ചിട്ടാടീ ആ തള്ളയെ അവടെ നിർത്തിയെ..?
മറുതലക്കൽ നിന്ന് മുരൾച്ച കേട്ടതും അവളൊന്നു വിരണ്ടു...
"ഞാനൊന്നും പറഞ്ഞില്ല. അമ്മയാണ് അവിടെ നിക്കാണെന്ന് പറഞ്ഞെ... "
അവൾ പേടിച്ചുകൊണ്ട് ഉത്തരം നൽകി.
"ആ അതിനെ അവടെ നിർത്തിയാ പിന്നെ നിന്റെ കാര്യങ്ങൾ ഒക്കെ നടക്കുവല്ലോ? "
അയാൾ അർത്ഥം വെച്ചു കൊണ്ട് പറഞ്ഞു...
എനിക്കത് കേട്ടിട്ട് തരിച്ചു വരുന്നുണ്ടായിരുന്നു. ഫോൺ മേടിച്ചു രണ്ട് തെറി പറഞ്ഞാലോ എന്ന് വരെ എനിക്ക് തോന്നി..
"അതിപ്പോ അല്ലെങ്കിലും നടക്കും... "
എന്നെ അമ്പരപ്പിച്ചു കൊണ്ട് അമ്മു ദൃഢമായ സ്വരത്തിൽ പറഞ്ഞു...
"എന്താടി പിഴച്ചവളെ പറഞ്ഞെ...?
മറുതലക്കൽ നിന്നും ശബ്ദം ഉയർന്നു..
"കേട്ടില്ലേ എന്റെ കാര്യങ്ങളൊക്കെ അമ്മ ഉണ്ടെങ്കിലും നടക്കും എന്ന്.. "
അമ്മു അതും പറഞ്ഞു എന്നെ നോക്കി.. ഞാൻ തംബ്സ് അപ്പ് നൽകി കലക്കി എന്ന് ആംഗ്യം കാണിച്ചു...
"ആരാടീ... ആരാ അവൻ "
ഉണ്ണി അലറി..
"ഓ പിന്നെ ഇത്ര പെട്ടന്ന് മറന്നോ
ഉണ്ണിയേട്ടൻ പറയാറില്ലേ അവൻ തന്നെ എന്റെ രഹസ്യക്കാരൻ
അവൻ തന്നെ.... "
അമ്മു പരിഹസിച്ചു കൊണ്ട് ഉത്തരം നൽകി..
"നിന്റെ കഴപ്പ് ഞാൻ തീർത്തു തരാടി ഞാനങ്ങു വരട്ടെ.. !
ഒട്ടും പ്രതീക്ഷിക്കാതെയുള്ള മറുപടിയിൽ പന്തികേട് തോന്നിയ ഉണ്ണിമാമ വീണ്ടും അലറി...
"സോറി ഇത് ജിതിന്റെ നമ്പറല്ല. റോങ്ങ് നമ്പർ...."
ചിരിയോടെയാണത് പറഞ്ഞതെങ്കിലും ഫോൺ കട്ടാക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ പക്ഷെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു.
ആൾതിരക്കുള്ള റോഡാണെന്നൊന്നും ഞാനപ്പോൾ നോക്കീല.. അവളെ വലിച്ചടുപ്പിച്ചു നെറ്റിയിൽ അമർത്തിഉമ്മ വെച്ച് കെട്ടി പിടിച്ചു
അവളും പതുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ തല വെച്ചു. അവളുടെ കരച്ചിൽ എന്റെ നെഞ്ചിൽ നനവ് പടർത്തുന്നുണ്ടായിരുന്നു.
"പേടിക്കണ്ട എന്ത് വന്നാലും എന്റെ കുഞ്ഞൂനെ ഞാൻ ഒറ്റപെടുത്തൂല... പോരെ..."
നെറുകയിൽ ചുംബിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്ന് നിന്ന്
💬 Comments
View all comments