0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : Kambikathakal Read All Parts 1777

കിടന്നു.

"ഈ ഷർട്ടിനൊക്കെ എത്രയാ...?

അവളെന്റെ ഷർട്ടിലൂടെ കൈയൊടിച്ചുകൊണ്ട് ചോദിച്ചു.

"ഇതോ ഇത് ബ്രാൻഡഡ് ആണ്. ഇതിനൊരു ഏകദേശം രണ്ടായിരം രൂപ വരും... എന്താ ചോദിക്കാൻ..?

"ഏയ്‌ ഒന്നൂല്ല...

അവൾ ചെറിയ നിരാശയോടെ പറഞ്ഞു.

"പറയെടി....

"ഞാനൊരു ഷർട്ട് വാങ്ങീട്ട്ണ്ട് . രണ്ടായിരത്തിന്റെ ഒന്നും അല്ലാ അഞ്ഞൂറ് രൂപേടെയാണ്. ഇഷ്ടാവോ..?

അവൾ ചെറിയ മടിയോടെ പറഞ്ഞൊപ്പിച്ചു.

"ഒന്നങ്ങ് തന്നാല്ണ്ടല്ലോ... പൈസ നോക്കിയാണോ ഷർട്ട് ഇഷ്ടപ്പെടുന്നെ.. “

എന്റെ ശബ്ദം ഉയര്ന്നപ്പോൾ അവളൊന്ന് പരുങ്ങി.

"എടുത്തേ കാണട്ടെ...

ഞാൻ നിർബന്ധിച്ചപ്പോൾ അവളെ എണീറ്റ് പോയി ലൈറ്റ് ഇട്ട് അലമാര തുറന്ന് ഷർട്ട്‌ എടുത്ത് തന്നു.ഡാർക്ക്‌ ബ്ലൂ നിറത്തിൽ നല്ല ഒരു ചെക്ക് ഷർട്ട്.കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു.

"ഇത് കൊള്ളാല്ലോടീ....."

ഞാൻ അത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.ഞാൻ അവളെ എന്റെയടുത്ത്‌ പിടിച്ചിരുത്തി.

"താങ്ക് യൂ സോ മച്ച് ഉമ്മാഹ്... " ഞാനവളുടെ കവിളിൽ അമര്തിയുമ്മ വെച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു.

"എടുത്ത് വെക്ക്. രാവിലേ ഇടാം .”

ഞാൻ അതും പറഞ്ഞു കട്ടിലിലേക്ക് മലർന്നു. അവൾ ഷർട്ട് എടുത്ത് വെച്ച് എന്റെ നെഞ്ചിലേക്കും.

"എനിക്ക് കുടജാദ്രിയിലൊന്ന് പോണന്ന്ണ്ട്.." നെഞ്ചിൽ തലവെച്ചു കിടന്ന് അവള് മടിച്ചു മടിച്ചാണത് പറഞ്ഞത്..

"ഇപ്പോ പോണോ ഞാൻ റെഡി.. "

ഞാൻ ചിരിയോടെ മറുപടി നൽകി.

"ഇപ്പഴല്ലാ നമ്മടെ കല്യാണം കഴിഞ്ഞിട്ട്." അവൾ പതിയെ പറഞ്ഞു.

"പോയിരിക്കും..!

ഞാനവളുടെ കയ്യിലടിച്ചു സത്യം ചെയ്ത് കൊടുത്തു.അതിന്റെ സന്തോഷത്തിൽ ഒരു ചിരിയും സമ്മാനിച്ച് അവളുറക്കത്തിലേക്ക് വീണു. അവളെ നോക്കിക്കൊണ്ട് കിടന്ന് ഞാനും.

രാവിലെ ലച്ചുവിന്റെ കാൾ ആണ് എന്നെ ഉണർത്തിയത്.. അമ്മുവാണ് ഫോൺ എടുത്ത് തന്നത്..

"ഡാ ഇന്ന് ലോക ദുരന്ത ദിനം ആണെത്രേ.. !

തള്ള രാവിലെ തന്നെ ചൊറിയാനുള്ള മൂഡിലാണ്.

"അതെ ഏതോ ലോക ദുരന്തം പ്രസവിച്ച ദിനം ആണ് ഇന്ന് "

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

"അങ്ങനെ എന്റെ അധപതനം തുടങ്ങീട്ട് ഇന്നേക്ക് വർഷം ഇരുപത്തിമൂന്നായി. "

ലച്ചു ഒരു നെടുവീർപ്പോടെ പറഞ്ഞു.

അമ്മു അത് കേട്ട് ഇളിക്കാനുള്ള പരിപാടിയായിരുന്നെങ്കിലും

💬 Comments

View all comments