Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
ഉണ്ണീടെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം. എത്രേം പെട്ടന്ന് ഓനെ വിളിച്ചു ഡിവോഴ്സ് ആവശ്യപ്പെടണം. ഓൻ നാട്ടിലെത്തിയാലുടൻ ഡിവോഴ്സ് നടക്കണം. അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തോളാം.. എന്താ അങ്ങനെയല്ലേ അമ്മൂ.?
"ഞാനെന്നേ മനസ് കൊണ്ട് പിരിഞ്ഞതാ മാമേ... "
അവൾ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു.
"പിന്നെ കെട്ടിയ പെണ്ണിനെ പോറ്റാൻ ജോലി തന്നെ വേണോന്നില്ലല്ലോ? പണിയെടുക്കാനുള്ള മനസ്സ് ണ്ടായ മതി.. അതൊക്കെ ഇവനുണ്ട്.. ഏട്ടൻ പേടിക്കണ്ട,
പിന്നെ ഒന്ന് ശ്രമിച്ചാൽ അമ്മൂനും കിട്ടൂലെ ജോലി...
അയാൾ ചിരിയോടെ പറഞ്ഞു. ഞങ്ങളെ ഒന്നിപ്പിക്കാൻ ദൈവം നേരിട്ടവതരിച്ചത് പോലെയാണ് എനിക്കപ്പോൾ അയാളെ തോന്നിയത്. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ് ഞാനും അമ്മുവും പരസ്പരം നോക്കി പുഞ്ചിരിച്ചു.
" ജോലീടെ കാര്യം ഓർത്തു അച്ഛൻ പേടിക്കണ്ടാ കൂടിപ്പോയാൽ ഒരു വർഷത്തിന്റെയുള്ളിൽ എനിക്ക് LDC യായി പോസ്റ്റിങ്ങ് ഉണ്ടാവും. എന്നിട്ട് തന്നാ മതി എനിക്കെന്റെ പെണ്ണിനെ !.പക്ഷെ അതുവരെ നമ്മളല്ലാതെ ഇത് വേറാരും അറിയരുത്. പ്രത്യേകിച്ച് എന്റെ അച്ഛനും അമ്മേം... "
ഞാനവളുടെ അച്ഛനോടായി പറഞ്ഞു..
"ഉം.."
എന്നെനോക്കി അയാൾ മൂളി.
അത് കേട്ടതും അമ്മു എണീറ്റ് പോയി അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് വിതുമ്പാൻ തുടങ്ങി. ഇത്തവണ സന്തോഷം കൊണ്ടാണെന്ന് മാത്രം.
എന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ലോകം കീഴടക്കിയത് പോലെ തോന്നി എനിക്ക്. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു
മോഹനേട്ടൻ ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു.
"എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ..
അപ്പൊ എല്ലാം പറഞ്ഞപോലെ.. "
"ഞാൻ ഇടക്ക് വിളിച്ചോളാം "
അയാളെന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു. പിന്നെ അമ്മുവിനെ ചേർത്ത്
💬 Comments
View all comments