Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
അനു അമ്മയോടൊപ്പം ഉമ്മറത്തേക്ക് വന്നു.അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.എന്റെ തോളിൽ തലവെച്ചു ഒട്ടിച്ചേർന്നാണ് അവൾ ഇരുന്നത്..
"ഡീ...
"എന്നോട് മിണ്ടണ്ട ! പോയി ചാവാൻ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. എന്റെ പിണക്കം മാറീട്ടും ഇല്ലാ... "
അവൾ കുറുമ്പൊടെ പറഞ്ഞു.
"ഓഹ് സോറി ഞാനത് ഓർത്തില്ല. "
ഞാൻ ചെറു ചിരിയോടെ മറുപടി നൽകി. അവൾ മിററിലൂടെ എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.
"വല്ലതും കഴിച്ചാലോ?
നെടുനീളൻ ഡയലോഗ് പറഞ്ഞിട്ടാണോ എന്തോ നല്ല വിശപ്പ്"
ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി ഞാൻ അവളെ നോക്കാതെ ചോദിച്ചു.
"ഓഹ് വേണ്ടാ..
ഇനി കഴിച്ചു കഴിഞ്ഞാ എന്റെ പൈസ കൊടുക്കുവോന്ന് എന്താ ഉറപ്പ്. നാണംകെടാൻ നമ്മളില്ലേ...
അവൾ പിറുപിറുത്തു. പെണ്ണ് കൊഞ്ചാനുള്ള മൂഡിലാണ്.
"വരുന്നോർക്ക് വരാം.
താലപ്പൊലിയായിട്ട് സ്വീകരിക്കാനൊന്നും എന്നെ കിട്ടൂല.. !
ഞാൻ വണ്ടിയോട് പറയുന്ന പോലെ കൈ ചൂണ്ടി പറഞ്ഞത് കണ്ട് അവൾക്ക് ചിരി പൊട്ടിയെങ്കിലും പിടിച്ചു നിന്നു.പിന്നെ മൈൻഡ് ചെയ്യാത്ത പോലെ നിർത്തിയിട്ട ബൈക്കിൽ കയറി ഇരുന്നു.
വേണ്ടെങ്കി വേണ്ടാ.. !
ഞാൻ തനിച്ചു ഹോട്ടലിലേക്ക് കയറി.ഹോട്ടലിൽ കയറി ഒരു ബിരിയാണി ഓർഡർ ചെയ്തു.അവളെ കാണുന്നില്ല. ഇവളിനി ശരിക്ക് വരാതിരിക്കോ?
ഏയ്..
വെയിറ്റർ എനിക്കുള്ള ബിരിയാണി കൊണ്ട് വെച്ചിട്ടും അവളെ കാണുന്നില്ല. അത് കൊണ്ടു തന്നെ എനിക്കൊരു മനസ്സമാധാനം ഉണ്ടായിരുന്നില്ല.ഞാൻ മടിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങുമ്പോൾ പെണ്ണ് കുണുങ്ങി കുണുങ്ങി വന്ന് എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. പത്തി ഒന്ന് താണ മട്ടുണ്ട്...ഞാൻ പക്ഷെ കാണാത്ത മട്ടിൽ കഴിക്കാൻ തുടങ്ങി.
അവളെന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ഓരോ
💬 Comments
View all comments