0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 2.9K

ശബ്ദങ്ങൾ ഉണ്ടാക്കി തുടങ്ങി. എന്നിട്ടും ഞാൻ ശ്രദ്ധിക്കാതിരുന്നപ്പോൾ പെണ്ണിന്റെ കുറുമ്പ് കൂടി. അവിടെ വെച്ചിരുന്ന സ്റ്റീൽ ഗ്ലാസ്‌ എടുത്ത് മേശയിൽ അടിക്കാൻ തുടങ്ങി.ശല്യപ്പെടുത്തൽ അസഹനീയമായതോടെ ഞാൻ തലയുയർത്തി അവളെ നോക്കി.അവൾ ഒരു കുസൃതിചിരിയോടെ എന്നെ നോക്കി.

"എന്താ....
ഞാൻ പല്ലുകടിച്ചുകൊണ്ട് ചോദിച്ചു. പക്ഷെ ഉള്ളിൽ എനിക്കും അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.

"അമ്മൂനും വേണം.....
അവളെന്റെ ബിരിയാണിയിലേക്ക് വിരലുചൂണ്ടി കുഞ്ഞുങ്ങളെ പ്പോലെ ചുണ്ട് മലർത്തി കൊഞ്ചി.

"പൈസ ണ്ടോ കയ്യില്?

ഇല്ലാ...
അവൾ കൈ മലർത്തി കാണിച്ചു.

"ആ എന്നാ തിന്നണ്ടാ..
ഞാൻ ഗൗരവത്തോടെ പറഞ്ഞു.

ങ്‌ഹും...
അവൾ ചിണുങ്ങികൊണ്ട് എണീറ്റ് വന്ന് എന്റെ മടിയിൽ കയറി ഇരിക്കാൻ നോക്കി..

"എന്തോന്നാ പെണ്ണെ കാണിക്ക്ണെ ആള്ക്കാര് കാണും..
സംഗതി ഫാമിലി സെക്ഷനായത് കൊണ്ട് പ്ലൈവുഡിന്റെ ഒരു മറ ഉണ്ടെന്നേ ഒള്ളൂ. ഹോട്ടലിൽ നിറയെ ആളുകളുണ്ട്

അവൾ അതൊന്നും ശ്രദ്ധിക്കാതെ മടിയിൽ കയറിയിരുന്ന് എന്റെ പ്ളേറ്റിൽ നിന്ന് ബിരിയാണി വാരി കഴിക്കാനാരംഭിച്ചു.നല്ല വിശപ്പുണ്ട് മാഡത്തിന്. വെറുതെ ജാഡ കാണിച്ചതാണ്.

"ഇവിടെ ഒരു ബിരിയാണി കൂടെ..

ഗതികെട്ട് ഞാൻ ഓർഡർ ചെയ്തു. ആ സെക്കൻഡിൽ അവളെന്റെ മടിയിൽ നിന്ന് എണീറ്റ് പോയി പഴയ സീറ്റിൽ ഇരുന്നു.എന്നിട്ട് വിജയീ ഭാവത്തിൽ മുഖം കൊണ്ട് ഖോഷ്ടി കാട്ടി..

"കുഞ്ഞൂന്റെ കൊഞ്ചല് ഏട്ടൻ മാറ്റി തരാട്ടോ വീട്ടിൽ ചെല്ലട്ടെ.. "

ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവൾ അവജ്ഞയോടെ എന്നെ നോക്കി
മുഖം വെട്ടിച്ചു. സത്യത്തിൽ എന്റെ ഭ്രാന്തിയുടെ കുസൃതികൾ ഞാൻ ഉള്ള് കൊണ്ട് ആസ്വദിക്കുകയായിരുന്നു.ഹോട്ടലിൽ നിന്ന് ഇറങ്ങി ഞങ്ങൾ യാത്ര

💬 Comments

View all comments