Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
തുടർന്നു.അതോടെ അവളുടെ അക്രമവും കൂടി. എന്റെ കഴുത്തിലൂടെ കയ്യിട്ട് മുടിയിൽ പിടിച്ചു വലിക്കാനും മുഖത്ത് വിരല് കൊണ്ട് മുഖത്ത് ചിത്രം വരയ്ക്കാനും തുടങ്ങി. ആളൊഴിഞ്ഞ റോഡിൽ എത്തിയപ്പോൾ കവിളിൽ അമർത്തിയൊരു ഉമ്മയും കിട്ടി.
"എന്താ പെണ്ണെ ഇന്നൊരെ ളക്കം..?
"ഇനിയെന്താ ഇളകിക്കൂടെ
ഈ കുരിപ്പ് എന്റെ സ്വന്തം ആയീലെ... "
അവൾ എന്റെ മുഖത്തു വിരൽ കുത്തികൊണ്ട് പറഞ്ഞ് എന്റെ തോളിലേക്ക് മുഖം ചായ്ച്ചു.
"ഇനി ഒരപ്പ്രൂവല് കൂടി ബാക്കിയില്ലേ മാഡം. അതാണിത്തിരി കടുപ്പം.നിന്റച്ഛനും അമ്മയും സമ്മതിക്കൂന്ന് എനിക്കറിയായിരുന്നു "
ഞാൻ നെടുവീർപ്പോടെ പറഞ്ഞു.
"ഓഹ് എന്റച്ഛനും അമ്മക്കും വിദ്യാഭ്യാസം ഇല്ലാത്തോണ്ടാവും"
അവൾ അതിഷ്ടപെടാത്ത പോലെ പറഞ്ഞു.
അതാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം? നമുക്കവരോട് പറയാൻ നിന്റെ കഷ്ടപ്പാടിന്റെയും ഉണ്ണിമാമയുടെ അക്രമങ്ങളുടെയും കഥയുണ്ടായിരുന്നു.പക്ഷെ എന്റെ വീട്ടുകാരോട് എന്ത് പറയാനാ. എല്ലാം വാരിക്കോരി തന്നാണ് എന്നെ വളർത്തിയത് !
ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ കാളീ... "
ഞാൻ അവളെ അനുനയിപ്പിച്ചു കൊണ്ട് പറഞ്ഞു.
"അവരും സമ്മതിക്കും നമ്മടെ സ്നേഹം സത്യാണ്... !
അവൾ വീണ്ടും എന്നെ മുട്ടിയുരുമ്മിഇരുന്ന് കൊണ്ട് പറഞ്ഞു.അപ്പോഴേക്കും ഞങ്ങൾ അമ്പലത്തിന്റെ അടുത്തെത്തിയിരുന്നു.
"ആഹ് സമ്മതിച്ചാൽ നിനക്ക് കൊള്ളാം... "
ഞാനവളെ വട്ടുപിടിപ്പിക്കാനായി ഒരു ശ്രമം നടത്തി.
"സമ്മതിച്ചില്ലെങ്കി നീ എന്നെ ഒഴിവാക്കി പോവ്വോ?
അവളുടെ ശബ്ദം ഉയർന്നു.
"എപ്പോ പോയീന്നു ചോദിച്ചാ മതി.!
ഞാൻ അവളെ നോക്കാതെ പറഞ്ഞു.
"ഓഹ് പിന്നെ കൊറേ പോവും. ഇന്നെന്നെ പറ്റി പറഞ്ഞപ്പോ കണ്ണ് നെറയണത് ഞാൻ കണ്ടു. ഒരു മിനിറ്റ് എന്നെ കാണാതിരിക്കാൻ പറ്റൂല. എന്നാലും ജാഡക്കൊരു കുറവും
💬 Comments
View all comments