Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
ഇല്ലാ.."
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു.
"എനിക്ക് സ്നേഹിക്കാനെ അറിയൂ.ചിലർക്കങ്ങനെ അല്ലാ ഞാനൊരു ഡാൻസ് കളിക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു ജാഡ.എന്ത് കാണിച്ചാലും ഞാൻ പട്ടിയെ പോലെ പിന്നാലെ നടക്കുന്ന് അറിയാ അതിന്റെ അഹങ്കാരം അല്ലാതെന്താ"
ഞാൻ ശബ്ദത്തിൽ പരമാവധി ദൈന്യത കലർത്തി പറഞ്ഞു. അത് ശരിക്ക് കൊണ്ടു !അവളുടെ മുഖത്ത് മേഘങ്ങൾ ഇരുണ്ടു കൂടി. ഭാഗ്യത്തിന് മഴ പെയ്യുന്നതിന് മുന്നേ ഞങ്ങൾ തറവാട്ടിലെത്തി.വണ്ടി നിർത്തിയതും അവൾ ഇറങ്ങി ഉള്ളിലേക്കോടി.
അച്ഛമ്മ ആ സമയം അവിടെ ഉണ്ടായിരുന്നില്ല. ചെലപ്പോ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയതാവും. അച്ഛന്റെ മറ്റൊരനിയൻ കുട്ടൻ മാമ കുറച്ചപ്പുറത്ത് താമസിക്കുന്നുണ്ട്.ഉണ്ണിമാമയുടെ നേരെ മൂത്ത ആൾ. ആൾക്ക് കൂലിപ്പണിയാണ്. കക്ഷി അച്ഛമ്മയോട് എന്തോ സ്വത്ത് തർക്കത്തിന്റെ പേരിൽ തെറ്റീട്ട് കാലം കുറച്ചായി.മൂപ്പർക്ക് കിട്ടണ്ടതിൽ നിന്നും കുറച്ച് അച്ഛമ്മ ഉണ്ണിമാമേടെ പേരിൽ എഴുതികൊടുത്തു അതാണ് കാരണം. തറവാട്ടിലേക്കൊന്നും അവർ വരാറേ ഇല്ലാ. എന്നാലും അച്ഛമ്മ എന്നും അവിടെ പോയി മരുമോളോട് വർത്താനം പറഞ്ഞോണ്ടിരിക്കും.അവര് തമ്മില് പ്രശ്നം ഒന്നും ഇല്ലല്ലോ?
കുട്ടൻ മാമ ആളിത്തിരി പരുക്കനാണ്.അധികം സംസാരം ഒന്നും ഇല്ലാ.പക്ഷെ ഉള്ളുകൊണ്ട് പാവം ആയിരിക്കും ചെലപ്പോ. ഉണ്ണിമാമ ഇത്ര വലിയ നാറിയാണെന്ന് ആരെങ്കിലും കരുതിയതാണോ!
ഞാൻ ഷൂ ഊരി മാറ്റി ഉള്ളിലേക്ക് കയറി. എന്റെ ഭദ്ര കാളിയുടെ പിണക്കം മാറ്റാനുള്ള ഉദ്ദേശത്തോടെ ഞാൻ വാതില് ചാരി റൂമിലേക്ക് കയറി. വേഷം പോലും മാറ്റാതെ കട്ടിലിൽ മലർന്ന് കിടക്കുകയാണ് മാഡം. കൈ മുഖത്തിന് വിലങ്ങെ വെച്ച് കണ്ണ് മറച്ചിരിക്കുന്നു.
"ഒരു ഗ്ലാസ് വെള്ളം കിട്ടിയിരുന്നേൽ നന്നായിരുന്നു.."
അനക്കമില്ലാ...
ഇനി നോക്കീട്ട് കാര്യം ഇല്ലാ
💬 Comments
View all comments