0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 734

ജെസിയും റൂമിൽ നിന്ന് ഇറങ്ങി വന്നു.
ജെസ്സി: " അജ്മലിനെ പഴയ പോലെ ചുള്ളൻ ആക്കിയിട്ടുണ്ട്"

രാഹുൽ: "ഇവൻ അല്ലേലും ചുള്ളൻ ആണ് മാഡം".

ജെസ്സി: "ഇവൻ ഇനിയും കുസൃതി ഒപ്പിച്ചാൽ എന്നെ വിളിച്ചാൽ മതി. "

രാഹുൽ: "ഉറപ്പായിട്ടും മാഡം"

രാഹുലിൻ്റെ ഭാര്യ ഭാഗ്യ അങ്ങോട്ട് കയറി വന്നു.

ഭാഗ്യ: "അജ്മൽ ഇക്ക ചിരിക്കാൻ ഒക്കെ തുടങ്ങിയോ?"

അജ്മൽ: "എന്ത്യേ നിനക്ക് എൻ്റെ ചിരി പിടിച്ചില്ലേ?"

ഭാഗ്യ: " ഇത്രേം നല്ല ചിരി ആർക്ക ഇഷ്ടം ഇല്ലാതെ. എത്ര കാലം ആയി ഒന്ന് ചിരിച്ച് കാണാൻ കാത്തിരിക്കുന്നു".

രാഹുൽ(ജെസിയോട്): "എന്നാല് ഞങ്ങൾ ഇറങ്ങുന്നു മാഡം "

അവർ മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി.

രാഹുൽ: "ഞാൻ കാർ എടുത്തിട്ട് വരാം നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യ്"

രാഹുൽ നടന്നകന്നു. ഭാഗ്യ അജ്മാലിനെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

അജ്മൽ: " എന്താടി നോക്കി ചിരിക്കാൻ മാത്രം"

ഭാഗ്യ: "എനിക്ക് ചിരിച്ചൂടെ? അതൊക്കെ പോട്ടെ, ഡോക്ടർ എന്ത് മാജിക് കാണിച്ച നിന്നെ ശരിയാക്കിയത്?"

അപ്പോഴേക്ക് രാഹുൽ വണ്ടിയുമായി വന്നു. അവർ രണ്ടുപേരും വണ്ടിയിൽ കയറുമ്പോൾ അജ്മൽ പറഞ്ഞു: "അത് ഒരു സീക്രട്ട് ആണ്"

രാഹുൽ: "ഞാൻ അറിയാതെ എന്താ ഇവിടെ ഒരു സീക്രട്ട്?"

ഭാഗ്യ: "ചേട്ടൻ വണ്ടി എടുക്ക് "

***********

രാഹുലിൻ്റെ വീട്ടിൽ സിറ്റൗട്ടിൽ ഇരുന്ന് ഫോൺ നോക്കി ഇരിക്കുകയായിരുന്നു അജ്മൽ. ഭാഗ്യ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വന്നു. "അജ്മലെ നീ ഇപ്പൊ ഓ കെ അല്ലെ?"

പെട്ടന്ന് അജ്മലിൻ്റെ ഉമ്മ അവിടേക്ക് കയറി വന്നു.

💬 Comments

View all comments