0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 307

അജ്മൽ: " എന്താടി നോക്കി ചിരിക്കാൻ മാത്രം"

ഭാഗ്യ: "എനിക്ക് ചിരിച്ചൂടെ? അതൊക്കെ പോട്ടെ, ഡോക്ടർ എന്ത് മാജിക് കാണിച്ച നിന്നെ ശരിയാക്കിയത്?"

അപ്പോഴേക്ക് രാഹുൽ വണ്ടിയുമായി വന്നു. അവർ രണ്ടുപേരും വണ്ടിയിൽ കയറുമ്പോൾ അജ്മൽ പറഞ്ഞു: "അത് ഒരു സീക്രട്ട് ആണ്"

രാഹുൽ: "ഞാൻ അറിയാതെ എന്താ ഇവിടെ ഒരു സീക്രട്ട്?"

ഭാഗ്യ: "ചേട്ടൻ വണ്ടി എടുക്ക് "

***********

രാഹുലിൻ്റെ വീട്ടിൽ സിറ്റൗട്ടിൽ ഇരുന്ന് ഫോൺ നോക്കി ഇരിക്കുകയായിരുന്നു അജ്മൽ. ഭാഗ്യ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വന്നു. "അജ്മലെ നീ ഇപ്പൊ ഓ കെ അല്ലെ?"

പെട്ടന്ന് അജ്മലിൻ്റെ ഉമ്മ അവിടേക്ക് കയറി വന്നു.

ഉമ്മ: " അജ്മലെ, വീട്ടിലേക്ക് വാടാ"

അജ്മൽ: "എന്നെ അവിടുന്ന് ഇറക്കി വിട്ടത് അല്ലെ. ഞാൻ ഇനി അങ്ങോട്ട് ഇല്ല."

ഉമ്മ: "നീ തർക്കുതരം മാത്രേ പറയൂ?"

അജ്മൽ: "എന്നാ തള്ളേ ഞാൻ ഇതിനു മുമ്പ് നിങ്ങളെ എതിർത്ത് പറഞ്ഞിട്ടുള്ളത്. നിങ്ങടെ ആട്ടും തുപ്പും കൊണ്ട്, നിങ്ങൾ പറയുന്ന പോലെ അല്ലെ ജീവിച്ചത്. നിങ്ങള് പറഞ്ഞിട്ട് അല്ലെ ഞാൻ ആർമിയിൽ പോയത് പോലും. എനിക് എന്താ വേണ്ടത് എന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?"

ഉമ്മ: "നിൻ്റെ വപ്പൻ്റെ അന്തസ്സിന് ചേർന്ന പണി ആയത് കൊണ്ട് അല്ലെ നിന്നെ പട്ടാളത്തിൽ പറഞ്ഞയച്ചത്"

അജ്മൽ: "കള്ളക്കടത്ത് നടത്തി ജീവിച്ച വാപ്പാക്ക് എന്ത് അന്തസ്? അയാള് നാട്ടുകാരെ മുഴുവൻ വെറുപ്പിച്ചതിന് ആണ് ഞാൻ അനുഭവിക്കുന്നത്. വാപൻ്റെ ഒരു പൈസ എനിക്ക് വേണ്ട. നിങ്ങള് ചത്ത് തോലയുമ്പോ അതേ കുഴിയിൽ ഞാൻ എല്ലാം കുഴിച്ച്മൂടും".

അത് കേട്ടതും ഉമ്മ അവൻ്റെ മുഖത്ത് അടിച്ചു. അജ്മൽ ദേഷ്യം കൊണ്ട് ഉമ്മാനെ കഴുത്തിന് പിടിച്ച് പൊക്കി.

രാഹുൽ: "എടാ... വിട്"

രാഹുലും ഭാഗ്യയും കൂടി എങ്ങനെക്കയോ അവൻ്റെ പിടി വിടുവിച്ചു. അജ്മൽ നിലത്തിരുന്ന് പൊട്ടി കരഞ്ഞു. "നിങ്ങള് കാരണം എനിക്ക് ഒന്ന് കരയാൻ പോലും പറ്റിയിട്ടില്ല". അജ്മൽ തേങ്ങി പറഞ്ഞു.

ഭാഗ്യ: "സാജിദ ഇത്താ, നിങ്ങള് പൊയ്ക്കോളൂ. അജ്മൽ ഇവിടെ നിന്നോട്ടെ."

അജ്മലിൻ്റെ ഉമ്മ തിരിച്ച് നടന്നു.

💬 Comments

View all comments