0%

Chapter Title : കണ്ണീർപൂക്കൾ 2

Author : Akh Read All Parts 313

കണ്ണിലെ ആ തിളക്കം ഞാൻ എവിടെയൊ കണ്ടു മറന്ന മുഖം പോലേ തോന്നിച്ചു .ആ മുഖം കണ്ടു മതിമറന്ന എനിക്ക് മുൻപിലത്തെ കുഴി കാണാൻ കഴിഞ്ഞില്ല, വണ്ടിയുടെ ടയറുകൾ കുഴിയിലേക്ക് ഇറങ്ങിയതും കുഴിയിലേ വെള്ളം ആ കുട്ടിയുടെ ചുരുദാറിൽ തെറിച്ചതും പെട്ടെന്ന് ആയിരുന്നു .ഞാൻ പെട്ടെന്ന് തന്നെ വണ്ടി ചവിട്ടി നിർത്തി അപ്പോ അതിന്റെ കൂട്ടുക്കാരി എന്താടോ ഈ കാണിക്കുന്നത് . തനിക്ക് വണ്ടി നേരേ നോക്കി ഓടിച്ചുകുടെ .എന്നു വിളിച്ചു കൂവി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ അടുത്ത് ചെന്നു , ഞാൻ: സോറി ,ഞാൻ ആ കുഴി ശ്രദ്ധിച്ചില്ല ,ചമ്മിയ മുഖത്തോടെ അവരോട് പറഞ്ഞു. കൂട്ടുകാരി : നിങ്ങൾ എന്താ കാണിച്ചത് ,ഇനി ഇവൾ ഈ ഡ്രെസ് ഇട്ട് എങ്ങനെ കോളേജിൽ പോകും, ഇന്നു ഹാൾ ടിക്കറ്റ് വാങ്ങേണ്ട അവസാന തിയ്യതി ആണു,

പിന്നെയും ആ കൂട്ടുക്കാരി എന്തൊക്കെ ബള ബള ന്നു സംസാരിക്കുന്നുണ്ടാർന്നു ,ഈ നേരേത്ത് എന്റെ ശ്രദ്ധ മുഴുവനും നന്നഞ്ഞ ചുരുദാറും നോക്കി ഇനി എന്തു ചെയ്യും എന്ന അവസ്ഥയിൽ തല കുബിട്ട് നിൽക്കുന്ന ആ സുന്ദരിയിൽ ആയിരുന്നു ,ആ കുട്ടി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല , അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ തലമുടി ശ്രദ്ധിക്കുന്നത് നല്ല ഉള്ളോള മുടി തിങ്ങി നിൽക്കുന്നു ,അധികം നീളം ഇല്ലേങ്കിലും .പുറക് വശത്ത് വിടർത്തി ഇട്ടിരിക്കുന്നു ,ചെറുതായിട്ട് ചെമ്പിച്ചിട്ട് ഉണ്ടൊ ന്നു തോന്നി അതും നാച്ചുറൽ ആയിട്ട് ഉള്ള മാതിരി . കയ്യിൽ ചെറുതായിട്ട് ചെമ്പിച്ച രോമങ്ങൾ, ടോ ,എന്നാ വിളി കേട്ടപ്പോൾ ആണു ഞാൻ ആ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരുന്നത് , കൂട്ടുകാരി : ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലെ. ഞാൻ: വൺ മിനിട്ട്, ഞാൻ വണ്ടിയുടെ അടുത്ത് ചെന്ന് ദേവൂന്നു വാങ്ങി വെച്ചിരുന്ന ചുരുദാറിന്റെ കവർ എടുത്തു.എന്നിട്ട് അവരുടെ അടുത്ത് പോയിട്ട് ആ കുട്ടിക്ക് കൊടുക്കാൻ കവർ നീട്ടി പിടിച്ചു, ഇതു ഞാൻ വേറോരു ആൾക്കു വേണ്ടി വാങ്ങിയിത ഇപ്പോ ഇതിന്റെ ആവിശ്യം കുട്ടിക്കാണു . പാകം ആവുമൊ എന്ന്

💬 Comments

View all comments