Chapter Title : കണ്ണീർപൂക്കൾ 2
അറിയില്ല , എകദേശം ശരി ആയിരിക്കും .പക്ഷെ ആ കുട്ടി വാങ്ങാൻ കൂട്ടാക്കിയില്ല. ഇങ്ങു തന്നെക്കു നു പറഞ്ഞ് അതിന്റെ കൂട്ടുകാരി വാങ്ങി പിടിച്ചു. ഞാൻ: എന്നാ ശരി ,എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ ഞാൻ പൊക്കൊട്ടെ . അതിനും മറുപടി പറഞ്ഞത് ആ കൂട്ടുകാരി ആണു ,ശരി ചേട്ടാ എന്നാ സ്ഥലം വിട്ടൊ ന്നു.
എനിക്ക് ആണെങ്കിൽ ദേഷ്യം വന്നു . ആ കുട്ടി ഒരു താങ്ക്സ് പറയും എന്നു വിചാരിച്ച് ചോദിച്ചത അപ്പോ ഈ തല തെറിച്ച കൂട്ടുകാരി അതും പൊളിച്ചു.
ഞാൻ വണ്ടിയുടെ അടുത്തെക്ക് നടന്നു ,അപ്പോ പുറകിൽ നിന്നും ആ സുന്ദിരി കുട്ടി ആ കൂട്ടുകാരിയെ ചീത്ത പറയുന്നത് കേട്ടു . കുട്ടി: നിനക്ക് നാണമില്ലെ അതോക്കെ വാങ്ങാൻ. കൂട്ടുകാരി :നീ നോക്കെടി എന്തു വിലയുള്ള ചുരുദാർ ആണ് ഇത് .എന്റെ മിടുക് കൊണ്ട് ആണു നിനക്ക് ഇതു കിട്ടിയത് . കുട്ടി: എന്നാലും വേണ്ടാർന്നു ,ആ ചേട്ടൻ ആർക്കോ ഇഷ്ടപെട്ടു വാങ്ങിയതല്ലെ. കൂട്ടുകാരി :ഒരു എന്നാലും ഇല്ല ,നീ ഇത് കൊണ്ടുപോയി മാറിയിട്ട് വാ .ബസ് വരാറായി .
ഞാൻ അപ്പോഴേക്കും വണ്ടി എടുത്തു മിററിൽ നോക്കിയപ്പോൾ ആ കുട്ടി എന്നെ നോക്കി സോറി എന്ന അർത്ഥത്തിൽ മുഖം കാണിച്ചു .ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടി എടുത്തു .ദേവൂന്റെ വീടു ലക്ഷ്യം ആക്കി വണ്ടി വീട്ടു .......
തുടരും
ഈ ഭാഗവും എല്ലാവർക്കും ഇഷ്ട പെടും എന്നു വിശ്വസിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം AKH
💬 Comments
View all comments